Breaking News

ബിരിക്കുളം - കൊല്ലംപാറ റോഡിൻ്റെ ശോചനീയാവസ്ഥ പരിഹരിക്കുക : സദ്ഗമയ സംസ്കാരിക സമിതി നിൽപ്പ് സമരം സംഘടിപ്പിച്ചു


കാട്ടിപ്പൊയിൽ: കിനാനൂർ കരിന്തളം പഞ്ചായത്തിലെ ബിരിക്കുളം - കൊല്ലംപാറ  റോഡ് പൊട്ടിപ്പൊളിഞ്ഞ് ഗതാഗതം ദുർഘടമായിരിക്കുകയാണ്, 12 ഓളം സ്കൂൾബസ് 25 ഓളം ബസ് സർവീസ് മറ്റ് നിരവധി വാഹനങ്ങളും കടന്നുപോകുന്ന ഈ റോഡിൽ വലിയ കുഴികൾ രൂപപ്പെട്ടിരിക്കുകയാണ് കുഴിയിൽ വീണ് അപകടവും വാഹനങ്ങൾക്ക് കേടുപാടുകളും സംഭവിക്കുന്നത് പതിവായിരിക്കുകയാണ് , വലിയ ദുരന്തങ്ങൾ സംഭവിക്കുന്നതിന് മുൻപ്  അധികാരികൾ കണ്ണ് തുറക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് സദ്ഗമയ സാംസ്കാരിക സമിതി റോഡരികിൽ നിൽപ്പ് പ്രതിഷേധം സംഘടിപ്പിച്ചു.

 ജില്ലാ പഞ്ചായത്ത് അധീനതയിലുള്ള റോഡിൻ്റെ അറ്റകുറ്റപ്പണികൾ നടത്തുന്നതിന്   ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിനും ആവശ്യമായ നിർദ്ദേശങ്ങൾ നൽകുന്നതിനും വേണ്ടി  അടിയന്തിരമായി ഇടപെടണം എന്ന് ആവശ്യപ്പെട്ട്കൊണ്ട് സദ്ഗമയ സാംസ്കാരിക സമിതി പൊതുമരാമത്ത് വകുപ്പ് മന്ത്രി, ജില്ലാ കളക്ടർ , ജില്ലാ പഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് കത്തയച്ചു. 

റോഡുകളുടെ ശോചനീയാവസ്ഥയും അശാസ്ത്രീയ നിർമ്മാണവും കാരണം ഉണ്ടാകുന്ന അപകടങ്ങളിൽ നിരവധി ജീവനുകൾ പൊലിയുമ്പോൾ ഭരണാധികാരികൾ റോഡുകളുടെ സഞ്ചാരയോഗ്യത ഉറപ്പുവരുത്തണമെന്ന് സദ്ഗമയ സാംസ്കാരിക സമിതിയുടെ ജനറൽ കമ്മിറ്റി യോഗം ഐക്യകണ്ഠേന പ്രമേയം പാസാക്കി.

യോഗത്തിൽ സമിതി സെക്രട്ടറി ദിവ്യേഷ് കെ ടി സ്വാഗതം പറഞ്ഞു ,  പ്രസിഡൻ്റ് സന്തോഷ് .എൻ അധ്യക്ഷത വഹിച്ചു, രാജേഷ് .സി,  സജീഷ്  , സതീശൻ  എന്നിവർ സംസാരിച്ചു, ജനാർദ്ദനൻ കാറളം നന്ദി അറിയിച്ചു.

No comments