കമ്മ്യൂണിസ്റ്റ് - കർഷക പ്രസ്ഥാനത്തിന്റെ നേതാവും കയ്യുർ സമര സേനാനിയുമായ കിനാനൂരിലെ കെ.നാരായണന്റെ പതിനെട്ടാം ചരമവാർഷികം ആചരിച്ചു
കരിന്തളം : കമ്മ്യൂണിസ്റ്റ് - കർഷക പ്രസ്ഥാനത്തിന്റെ നേതാവും കയ്യുർ സമര സേനാനിയുമായ കിനാനൂരിലെ കെ.നാരായണന്റെ പതിനെട്ടാം ചരമവാർഷികം സി പി ഐ (എം) ന്റെ നേതൃത്വത്തിൽ ആചരിച്ചു. ചോയ്യങ്കോട്ട് നടന്ന അനുസ്മരണ യോഗം ജില്ലാ സെക്രട്ടറിയേറ്റംഗം വി.കെ.രാജൻ ഉൽഘാടനം ചെയ്തു കെ രാജൻ അധ്യക്ഷനായി. വി.കെ.രാജൻ പതാക ഉയർത്തി. പാറക്കോൽ രാജൻ സംസാരിച്ചു. ലോക്കൽ സെക്രട്ടറി കെ.കുമാരൻ സ്വാഗതം പറഞ്ഞു. കെ.നാരായണൻ സ്മാരക സ്മാരക സ്തൂപത്തിൽ വി.കെ.രാജൻ പുഷ്പ്പ ചക്രമർപ്പിച്ചു
No comments