Breaking News

കാസറഗോഡ് 3.87 ഗ്രാം എം ഡി എം എ യുമായി യുവാവിനെ പോലീസ് പിടികൂടി


കാസറഗോഡ് 3.87 ഗ്രാം എം ഡി എം എ ജില്ലാ പോലീസ് മേധാവിയുടെ സ്ക്വാഡും കാസറഗോഡ് ടൗൺ പോലീസും ചേർന്ന് പിടികൂടി . 

ബദിയടുക്ക, നീർച്ചാൽ സ്വദേശി അബ്ദുൾ മുജീബ് എം സ് (23) ആണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവിയുടെ സ്ക്വാഡിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥനത്തിൽ നിരീക്ഷണത്തിലായിരുന്ന മുജീബ് . തുടർന്ന് വിവരം സ്ഥിതികരിച്ചതോടെ കാസറഗോഡ് ടൗൺ സബ് ഇൻസ്പെക്ടറായ സവ്യസാചി   യെ അറിയിക്കുകയും നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം ജനാർദ്ദന ഹോസ്പിറ്റലിന് സമീപം വെച്ച് പിടികൂടുകയായിരുന്നു . ഗസറ്റഡ് ഓഫീസറുടെ സാനിധ്യത്തിൽ ദേഹപരിശോധന നടത്തുകയും ഇയാളിൽ നിന്നും നിരോധിത മയക്കുമരുന്നായ എം ഡി എം എ കണ്ടെത്തി. 


കാസറഗോഡ് ഡി വൈ എസ് പി സുനിൽ കുമാർ സി കെ യുടെ മേൽനോട്ടത്തിൽ കാസറഗോഡ് ഇൻസ്‌പെക്ടർ നളിനാക്ഷൻ പി യുടെ നിർദ്ദേശ പ്രകാരം സബ് ഇൻസ്‌പെക്ടർ സവ്യസാചി , സിപിഒ ഗുരുരാജ ഡ്രൈവർ സിപിഒ സനീഷ് ജോസഫ് സ്ക്വാഡ് അംഗങ്ങളായ നിജിൻ കുമാർ , രജീഷ് കാട്ടാമ്പള്ളി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത് .

No comments