ഒരു മാസത്തെ കാവടി സഞ്ചാരത്തിന് സമാപനം ചീർക്കയം സുബ്രമണ്യകോവിലിലെ ആണ്ടിയൂട്ട് പൂജ ഇന്ന് രാത്രി നടക്കും
വെള്ളരിക്കുണ്ട് : ഒരുമാസക്കാലം നീണ്ടു നിന്ന ചീർക്കയം സുബ്രമണ്യകോവിലിലെ കാവടി സഞ്ചാരത്തിന് തിങ്കളാഴ്ച രാത്രി നടക്കുന്ന ആണ്ടിയൂട്ട് പൂജയോടെ സമാപനമാകും.
വൃശ്ചികമാസ പുലരിയിൽ ശംഖുനാദ ധ്വനിയോടെ പുറപ്പെട്ട പാട്ടത്തിൽ ഗംഗാധരപൂജാരിയുടെ നേതൃത്വത്തിലുള്ള കാവടി സംഘ ത്തെ ഞായറാഴ്ച രാവിലെ ചീർക്കയത്തെ ആചാര്യഭവനത്തിൽ നിന്നും മുത്തുക്കുടകളുടെയും വാദ്യഘോഷത്തിന്റെയും അകമ്പടിയോടെ കോവിലിലേക്ക് സ്വീകരിച്ചു...
ആണ്ടിയൂട്ട് പൂജയ്ക്ക് മുന്നേ കാവടി സംഘം തിങ്കളാഴ്ച രാവിലെ കളരി ഭഗവതി ക്ഷേത്രം. അടുക്കളക്കുന്ന് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ ദർശനം നടത്തി..
വൈകുന്നേരം 6 മണിക്ക് നാട്ടക്കൽ വിഷ്ണു മൂർത്തി ക്ഷേത്രത്തിൽ നിന്നും ദേവനൃത്തം. മയിലാട്ടം. മുത്തു ക്കുടകൾ. ശിങ്കാരി മേളം.നിശ്ചല ദൃശ്യം എന്നിവയോടെ കോവിലിലേക്ക് വർണ്ണ ശബളമായ താലപ്പൊലി നടക്കും..
തുടർന്ന് കോവിൽ ഭജനസമിതിയുടെ ഭജനയും ഇരട്ടതായമ്പകയും നടക്കും. കലാകായിക പഠന മേഖലകളിൽ കഴിവ് തെളിയിച്ചവരെ ഉപഹാരംനൽകി അനുമോദിക്കും.
രാത്രി 12 മണിക്ക് അണ്ടിയൂട്ട് പൂജ നടക്കും. പുലർച്ചെ 5 മണിക്ക് കറുപ്പ് പൂജയും തുലാഭാരം എന്നിവയും ഉച്ചയ്ക്ക് 12 മണിക്ക് അന്നപൂജയും നടക്കും...
No comments