Breaking News

50 ഗ്രാം എംഡിഎംഎയുമായി മൂന്ന് യുവാക്കൾ മേൽപ്പറമ്പ പൊലീസിന്റെ പിടിയിൽ


കാഞ്ഞങ്ങാട്  : കാറിന്റെ ബോണറ്റിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 50 ഗ്രാം എംഡിഎംഎയുമായി കാഞ്ഞങ്ങാട്, ഉദുമ, കുമ്പള സ്വദേശികളെ മേല്‍പ്പറമ്പ് പൊലീസ് ഇന്‍സ്‌പെക്ടര്‍ സന്തോഷ് കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തു. ഒരാള്‍ പൊലീസിന്റെ പിടിയില്‍ നിന്നും ഓടി രക്ഷപ്പെട്ടു. കാഞ്ഞങ്ങാട് മീനാപ്പീസ് കടപ്പുറത്തെ പി.അബ്ദുള്‍ ഹക്കീം, കുമ്പള കൊപ്പളത്തെ എ.അബ്ദുള്‍ റഷീദ്, ഉദുമ പാക്യരയിലെ പി.എച്ച്.അബ്ദുള്‍ റഹ്മാന്‍ എന്നിവരാണ് അറസ്റ്റിലായത്.

No comments