പുലിപ്പേടിയിൽ പരപ്പ: ലക്ഷ്മിയുടെ വീട്ടിൽ വെളിച്ചമെത്തിച്ച് കോൺഗ്രസ് പ്രവർത്തകർ
പരപ്പ : പരപ്പയുടെ പ്രാന്തപ്രദേശങ്ങളായ വീട്ടിയോടി,മാളൂർകയം , പള്ളത്തുമല എന്നിവിടങ്ങളിൽ പുലിയെ കണ്ടതായി പരാതി ഉയർന്ന സാഹചര്യത്തിൽ കാഞ്ഞങ്ങാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. രാഹുൽ,മരുതോം സെക്ഷൻ ഓഫീസർ ആർ.ബാബു തുടങ്ങിയവരുടെ നേതൃത്വത്തിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കുകയും ക്യാമറ ട്രാപ്പ് സ്ഥാപിക്കുകയും ചെയ്തു.
മാളൂർകയത്തെ ലക്ഷ്മിയുടെ വീടിനോട് ചേർന്നാണ് ആദ്യമായി പുലിയെ കണ്ടത്. വർഷങ്ങളായി ഒറ്റയ്ക്ക് താമസിക്കുന്ന ലക്ഷ്മിയുടെ വീട്ടിൽ ഇപ്പോഴും വൈദ്യുതിയില്ല. വലിയ ഭയപ്പാടിലായിരുന്ന ലക്ഷ്മിയുടെ ജീവിത സാഹചര്യം തിരിച്ചറിഞ്ഞതോടെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി സിജോ പി. ജോസഫിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ വീട്ടിലെത്തി സോളാർപാനലും വിളക്കുകളും സ്ഥാപിച്ചു നൽകി. വാർഡ് പ്രസിഡണ്ട് വി. ഭാസ്കരൻ,ബൂത്ത് പ്രസിഡന്റ് എ. പത്മനാഭൻ കുഞ്ഞികൃഷ്ണൻ കക്കാണത്ത്,മഹേഷ് കുമാർ,കണ്ണൻ മാളൂർകയം, ജയേഷ് പരപ്പ രാമൻ മാളൂർകയം, ബാബു വീട്ടിയോടി, ബിനു മാളൂർകയം, അശ്വിൻ ഭാസ്കർ,അരുൺ ഭാസ്കർ തുടങ്ങിയവർ നേതൃത്വം നൽകി.
No comments