കോടോം-ബേളൂർ പഞ്ചായത്തിലെ മുട്ടിച്ചരലിൽ നിർമ്മിച്ച കരുതൽ വീടിന്റെ താക്കോൽ ദാനം നിർവ്വഹിച്ചു
സമ്മതപത്രം സുകുമാരൻ കുമ്പള എം.എൽ എ യ്ക്ക് നൽകി. സ്ഥലം നൽകിയ സുകുമാരൻ കുമ്പള, വീടിൻ്റെ നിർമ്മാണ പ്രവർത്തികൾ നടത്തിയ ബഷീർ മുട്ടിച്ചരൽ എന്നിവർക്കുള്ള ഉപഹാരവും എം.എൽ.എ നൽകി.
കോടോംബേളൂർ ഗ്രാമപഞ്ചായത്തിൽ 5 ഘട്ടങ്ങളിലായി 663 വീടുകൾ നിലവിൽ കരാർ വെച്ചു.403 വീടുകളുടെ പണി പൂർത്തീകരിച്ചു. ലൈഫ് ആദ്യഘട്ടം 39 വീടുകൾ രണ്ടാം ഘട്ടം 197, SC/ST അഡീഷണൽ 263 വീടുകൾ ലൈഫ് 2020-164 വീടുകൾ എന്നിങ്ങനെയാണ് പൂർത്തീകരിച്ചത്. PMAY 67 വീടുകളുടെ റജിസ്ടേഷനും പൂർത്തീകരിച്ചിട്ടുണ്ട്.
ചടങ്ങിൽ പഞ്ചായത്ത് വി.ഇ.ഒ രമ്യ റിപ്പോർട്ട് അവതരിപ്പിച്ചു.ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രജനികൃഷ്ണൻ, പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയശ്രീ എൻ .എസ്സ്, പഞ്ചായത്ത് മെമ്പർ മാരായ നിഷ അനന്ദൻ, കെ.എം.കുഞ്ഞികൃഷ്ണൻ, CDS വൈ.ചെയർപേഴ്സൺ പി.എൽ.ഉഷ, ADS സെക്രട്ടറി ടി.കെ.കലാ രഞ്ജിനി, ഹരിതസേന കൺസോർഷ്യം പ്രസിഡൻറ് രജിത പവിത്രൻ, പഞ്ചായത്ത് ഹെഡ് ക്ലാർക്ക് മധുസൂദനൻ , ടി.കെ.രാമചന്ദ്രൻ ,ശാസ്ത ഗംഗാധരൻ, എന്നിവർ സംസാരിച്ചു.വാർഡ് മെമ്പറും വൈ. പ്രസിഡൻ്റുമായ പി.ദാമോദരൻ സ്വാഗതവും വാർഡ് കൺവീനർ പി.ജയകുമാർ നന്ദിയും പറഞ്ഞു.
No comments