കാരുണ്യ യാത്ര നടത്തി നിർധനരായ രോഗികളെ സഹായിക്കുന്ന മൂകാംബിക ട്രാവൽസ് ഉടമ കാട്ടൂർ വിദ്യാധരൻ നായരെ തൃക്കണ്ണാട് ശ്രീ ത്രയംബകേശ്വര ക്ഷേത്രത്തിൽ വച്ച് നടക്കുന്ന ശ്രീമദ് ഭാഗവത സപ്താഹ വേദിയിൽ വച്ച് ആദരിച്ചു
പാണത്തൂർ : 91 മാസങ്ങളായി എല്ലാ 1-ാം തീയതിയും തൻ്റെ ബസ്സുകൾ കാരുണ്യ യാത്ര നടത്തി കിട്ടുന്ന വരുമാനം പാവപ്പെട്ട രോഗികൾക്ക് നൽകി ജീവകാരുണ്യ രംഗത്ത് മാതൃകയായ ശ്രീ മൂകാംബിക ട്രാവൽസ് ഉടമ കാട്ടൂർ വിദ്യാധരൻ നായരെ തൃക്കണ്ണാട് ശ്രീ ത്രയംബകേശ്വര ക്ഷേത്രത്തിൽ വച്ച് നടക്കുന്ന ഭാഗവത സപ്താഹയജ്ഞ വേദിയിൽ വച്ച് ആദരിച്ചു.ഭാഗവതാചാര്യൻ സ്വാമി ഉദിത് ചൈതന്യ പൊന്നാട അണിയിച്ചും, ഉപഹാരം നൽകിയും ആദരിച്ചു. ജീവകാരുണ്യ രംഗത്തെ മികച്ച മാതൃകയാണ് കാട്ടൂർ വിദ്യാധരൻ നായരെന്നും, ഈ രംഗത്ത് അദ്ദേഹത്തിൻ്റെ സംഭാവന വിലമതിക്കാനാവാത്തതാണെന്നും സ്വാമിജി പറഞ്ഞു. പാണത്തൂർ സ്വദേശിയായ കാട്ടൂർ വിദ്യാധരൻ നായർ കഴിഞ്ഞ91 മാസമായി 1-ാം തീയതി തൻ്റെ നാല് ബസ്സുകൾ കാരുണ്യ യാത്ര നടത്തി ലഭിക്കുന്ന തുക നിർധനരായ രോഗികളെ സഹായിച്ചു വരികയാണ്.
No comments