2025ൽ പോകാം ആനവണ്ടിയിൽ ആനന്ദയാത്ര ജില്ലയിൽ നിന്നും വിവിധ വിനോദസഞ്ചാര കേന്ദ്രത്തിലേക്ക് ...
കാസർകോട് : ചെറിയതും എന്നാൽ വലിയ ആനന്ദവും നൽകുന്ന 'ഓർഡിനറി' വിനോദ യാത്രകളുടെ കാലമാണ് വരാൻ പോകുന്നത്. അതിന് യോജ്യമായ സൗകര്യമൊരുക്കുകയാണ് ആനവണ്ടിയിലൂടെ കെഎസ്ആർടിസി. ജില്ലക്കകത്തെയും കണ്ണൂർ, മംഗളൂരു പോലുള്ള അയൽ ജില്ലകളിലേക്കും ഒറ്റദിവസത്തെ സഞ്ചാരത്തിന് എന്തുകൊണ്ടും മികച്ച സൗകര്യമാണ് കെഎസ്ആർടിസിയിൽ. ആരാധനാലയങ്ങളിലേക്കുള്ള തീർഥയാത്ര, കെഎസ്ആർടിസി തയ്യാറാക്കുന്ന ബജറ്റ് ടൂറിസം പ്ലാനുകൾ, വിവാഹം എന്നിവക്കെല്ലാം മികച്ച സൗകര്യമുള്ള ബസുകൾ നൽകുന്നുണ്ട്. പൊതുവെ ആർക്കും അത്ര പരിചിതമല്ലാത്ത കെഎസ്ആർടിസി സ്പെഷ്യൽ യാത്രാപാക്കേജ് 2025ൽ വ്യാപകമാക്കാനുള്ള തീരുമാനത്തിലാണ് മാനേജുമെന്റ്. ശബരിമല സീസൺ കഴിഞ്ഞാൽ, പുതിയ സൂപ്പർ ഡീലക്സ് വണ്ടികൾ ജില്ലയിലേക്ക് കിട്ടും. അതിനനുസരിച്ച് വിനോദയാത്രാ ട്രിപ്പുകൾ പ്ലാൻ ചെയ്യും. കെഎസ്ആർടിസിയുടെ ഏതുതരം ബസും നമുക്ക് ഉപയോഗിക്കാം. അടച്ചുപൂട്ടാത്ത, നല്ല
വായുസഞ്ചാരമുള്ള കാലു നീട്ടി ഇരിക്കാൻ പറ്റുന്ന പഴയ മോഡൽ ഗൃഹാതുരത്വം നിറഞ്ഞ ആനവണ്ടി മുതൽ, ഹൈടെക്ക് എസി സംവിധാനവും പാട്ടുമുള്ള ന്യൂജൻ ബസ് വരെ ലഭ്യതക്കനുസരിച്ച് യാത്രക്ക് കിട്ടും. വായനശാല, ക്ലബുകൾ, സ്വയം സഹായസംഘങ്ങൾ, കുടുംബ്രീ യൂണിറ്റുകൾ, വിവാഹ പാർടികൾ എന്നിവക്കെല്ലാം കെഎസ്ആർടിസി മാതൃക പുതുവർഷത്തിൽ പരീക്ഷിക്കാം.വിളിക്കൂ: 94468 02282 (കാസർകോട്), 94460 88378 (കാഞ്ഞങ്ങാട്).
No comments