"പുങ്ങംചാൽ കൂട്ടത്തല്ല് " 6 പേർക്ക് എതിരെ വെള്ളരിക്കുണ്ട് പോലീസ് കേസ് എടുത്തു
വെള്ളരിക്കുണ്ട് : വെസ്റ്റ് എളേരി പഞ്ചായത്തിലെ പുങ്ങംചാലിൽ വഴിതർക്കത്തിന്റെ പേരിൽ നടന്ന കൂട്ടത്തല്ലുമായി ബന്ധപ്പെട്ട് ഒരു കുടുംബത്തിലെ 6 പേർക്ക് എതിരെ വെള്ളരിക്കുണ്ട് പോലീസ് വധശ്രമത്തിന് കേസെടുത്തു.
അടിയിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന പുങ്ങംചാലിലെ വിജിത്ത്.വിജിത്ത്ന്റെ അമ്മ ലക്ഷ്മി , ഇവരുടെ അയൽവാസി ജോർജ്ജ് എന്നിവരുടെ പരാതി പ്രകാരമാണ് പുങ്ങംചാലിലെ മധുസൂദനൻ , മോഹനൻ , സുമേഷ് , സുധീഷ് , കൃഷ്ണ വേണി , ശൈലജ എന്നിവർക്കെതിരെ വെള്ളരിക്കുണ്ട് പോലീസ് വധശ്രമത്തിന് കേസ് എടുത്തിരിക്കുന്നത്..
എന്നാൽ ഇപ്പോൾ പ്രതി പട്ടികയിൽ ഉള്ളവരും ആശുപത്രിയിൽ ചികിത്സതേടിയിട്ടുണ്ട്. ഇവരുടെ പരാതി പ്രകാരവും പോലീസ് പരിശോധനക്ക് ശേഷം കേസ് എടുക്കും. ശനിയാഴ്ച രാവിലെ 11 മണിയോട് കൂടിയാണ് വഴി തർക്കത്തിന്റെ പേരിൽ പുങ്ങം ചാലിൽ ഇരു കൂട്ടർ തമ്മിൽ കൂട്ട അടി നടന്നത്. വർഷങ്ങളായി തുടരുന്ന റോഡ് വിഷയവുമായി ബന്ധപ്പെട്ടായിരുന്നു . കൂട്ടത്തല്ലിന്റെ വീഡിയോ സോഷ്യൽമീഡിയയിലും വാർത്തമാധ്യമങ്ങളിലും വ്യാപകമായി പ്രചരിച്ചിരുന്നു
No comments