Breaking News

ബൈക്ക് മോഷ്ടാക്കളായ രണ്ട് യുവാക്കൾ മഞ്ചേശ്വരം പോലീസിന്റെ പിടിയിലായി


ഉപ്പള : ബൈക്ക് മോഷ്ടിച്ച കേസിൽ രണ്ട് യുവാക്കൾ മഞ്ചേശ്വരം പോലീസിന്റെ പിടിയിലായി . കോളിയടുക്കം  സ്വദേശികളായ അബ്ദുൾ ബാസിത് (22) , മുഹമ്മദ് അഫ്സൽ (23) എന്നിവരാണ് പിടിയിലായത് . ഉപ്പളയിലുള്ള മുഹമ്മദ് ഹമീദ് എന്നയാളുടെ ബൈക്കാണ് മോഷണം പോയത് . സി സി ടി വി  ദൃശ്യത്തിൽ നിന്ന് പ്രതികളെ തിരിച്ചറിയുകയും തുടർന്ന് പ്രതികളെ കുറിച്ചുള്ള വിവരം ശേഖരിക്കുകയും വിദ്യാനഗറിൽ നിന്ന് സാഹസികമായി പ്രതികളെ പിടികൂടുകയുമായിരുന്നു . 

ജില്ലാ പോലീസ് മേധാവി ശ്രീമതി ശില്പ ഡി ഐ പി എസ് ന്റെ നിർദ്ദേശ പ്രകാരം മോഷണ കേസുകൾ കണ്ടെത്തുന്നതിന്  പ്രിത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചതിന്റെ അടിസ്ഥനത്തിൽ കാസറഗോഡ് ഡി വൈ എസ് പി സുനിൽ കുമാർ സി കെ യുടെ മേൽനോട്ടത്തിൽ മഞ്ചേശ്വരം ഇൻസ്പെക്ടർ അനൂബ് കുമാർ ഇ , സബ് ഇൻസ്‌പെക്ടർമാരായ രതീഷ് ഗോപി, സുമേഷ് രാജ് , സിപിഒ മാരായ അബ്ദുൾ സലാം പി എം , ഭക്തശൈവൻ സി എച്ച് , സന്ദീപ് . എം , അനീഷ് കുമാർ കെ എം , എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത് .

No comments