Breaking News

കരുതലും കൈത്താങ്ങും അദാലത്ത്: ലഭിച്ചത് 1065 അപേക്ഷകൾ വെള്ളരിക്കുണ്ടിൽ അദാലത്ത് ജനുവരി 6 ന്


കാസർകോട് : രജിസ്ട്രേഷൻ, പുരാരേഖ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ, കടന്നപ്പള്ളി, കായികം ന്യൂനപക്ഷക്ഷേമം വഖഫ് വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ എന്നിവരാണ് കാസർകോട് ജില്ലയിലെ നാലു താലൂക്കുകളിലും കരുതലും കൈത്താങ്ങും അദാലത്തിന് നേതൃത്വം നൽകുന്നത്. 

മന്ത്രിമാർ നടത്തുന്ന കരുതലും കൈത്താങ്ങും പരാതിപരിഹാര അദാലത്തിലേക്ക് കാസർകോട് ജില്ലയിൽനിന്ന് ഇതുവരെ 1065 അപേക്ഷകൾ ലഭിച്ചു. ഹോസ്ദുർഗ്താലൂക്ക് 362 കാസർകോട് താലൂക്ക് 305 മഞ്ചേശ്വരം 232 വെള്ളരിക്കുണ്ട് 166പരാതികളാണ് ലഭിച്ചത് . ഡിസംബർ 28ന് കാസർകോട് മുൻസിപ്പൽ ടൗൺഹാളിൽ കാസർകോട് താലൂക്ക് തല അദാലത്ത് നടക്കും. ജനുവരി 3 ഹോസ്ദുർഗ്താലൂക്ക് അദാലത്ത് കാഞ്ഞങ്ങാട് മുനിസിപ്പൽ ടൗൺഹാളിലും നാലിന് മഞ്ചേശ്വരം താലൂക്ക് അദാലത്ത് ഉപ്പളയിലും , ആറിന് വെള്ളരിക്കുണ്ട് താലൂക്ക്  അദാലത്ത് വെള്ളരിക്കുണ്ടിലും നടക്കും. പരാതികൾ സമർപ്പിച്ചവർക്ക് അദാലത്ത് വേദിയിൽ മറുപടി നൽകും. മറുപടി തൃപ്തികരമല്ലെങ്കിൽ മന്ത്രിമാരെ കണ്ട്  അപേക്ഷകന്  ബോധിപ്പിക്കാവുന്നതാണ്

No comments