കുമ്പള അബ്‌ദുൾ സലാം വധം ; കൊലപാതക കേസിൽ 6 പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും
യുവാവിനെ കഴുത്തറുത്ത് കൊന്ന് തല ഫുട്ബോൾ പോലെ തട്ടിക്കളിച്ച കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവ് ശിക്ഷയും ഒന്നരലക്ഷം രൂപ പിഴയും ബഹു. കാസറഗോഡ് ജില്ലാ അഡിഷണൽ സെഷൻസ് (രണ്ട്) ജഡ്ജ് കെ പ്രിയ ശിക്ഷ വിധിച്ചു . കുമ്പള സ്റ്റേഷൻ പരിധിയിലെ അബ്‌ദുൾ സലാമിനെ കഴുത്തറുത്ത് കൊന്ന കേസിലാണ് വിധി . സിദ്ദിഖ് (46) , ഉമ്മർ ഫാറൂഖ് (36) ,സഹീർ(36), നിയാസ്( 38), ഹരീഷ്(36), ലത്തീഫ് (43) എന്നിവരെയാണ് ശിക്ഷിച്ചത് . 2017 ഏപ്രിൽ 30 നാണ് സംഭവം . കുമ്പള , കാസറഗോഡ് സ്റ്റേഷനുകളിൽ കൊലപാതക കേസുൾപ്പെടെ കേസുകയിൽ പ്രതിയാണ് കൊല്ലപ്പെട്ട സലാം . കേസിൽ പ്രതിയായ സിദ്ദിഖിന്റെ വീട്ടിൽ കയറി ആക്രമണം നടത്തിയതിന്റെ വൈരാഗ്യത്തിലാണ് സലാമിനെ കൊലപ്പെടുത്തിയത് . കേസന്വേഷണത്തിൽ മികവാണ് പ്രതികൾക്ക് ശിക്ഷ ലഭിക്കാൻ കാരണമായത് .
കേസിന് ആസ്പദമായ സംഭവം നടക്കുമ്പോൾ കുമ്പള ഇൻസ്‌പെക്ടർ ഇപ്പോൾ ബേക്കൽ ഡി വൈ എസ് പി മനോജ് വി വി യുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത് . എസ് ഐ ആയിരുന്ന ഗോപാലൻ, ജയശങ്കർ , സ്‌ക്വഡ് അംഗങ്ങളായിരുന്ന ബാലകൃഷ്ണൻ , നാരായണൻ എന്നിവരും അന്വേഷണത്തിന്റെ ഭാഗമായിരുന്നു . പ്രോസിക്യൂഷന് വേണ്ടി ജി ചന്ദ്രമോഹൻ , ചിത്രകല എന്നിവർ ഹാജരായി .
No comments