Breaking News

പാണത്തൂർ ലോറി അപകടത്തിൽ മരണപ്പെട്ട തൊഴിലാളികളുടെ അനുസ്മരണം നടത്തി


പാണത്തൂർ : ലോറി അപകടത്തിൽ മരണപ്പെട്ട നാല് തൊഴിലാളികളുടെ അനുസ്മരണം നടത്തി. 2021 ഡിസംബർ 23 ന് കല്ലപ്പള്ളിയിൽ നിന്നും തടി കയറ്റി  പാണത്തൂരേക്ക് വന്ന ടോറസ് ലോറി  പരിയാരം ഇറക്കത്തിൽ വെച്ച് മറിഞ്ഞ് മരണപ്പെട്ട ബി എം എസ് തൊഴിലാളികളായ മോഹനൻ കെ . എം എങ്കപ്പു ഐ, നാരായണൻ കെ, വിനോദ് എന്നിവർക്കായാണ് അനുസ്മരണം നടത്തിയത്.ബി എം എസ് ജില്ല സെക്രട്ടറി കെ വി ബാബു ഉത്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് പി.ജെ തങ്കച്ചൻ അധ്യക്ഷത വഹിച്ചു. ബി .ജെ .പി പനത്തടി പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് ജി രാമചന്ദ്രൻ,കേരള വനവാസി വികാസ കേന്ദ്രം ഇടുക്കി ജില്ല സംഘടന സെക്രട്ടറി ഷിബു പാണത്തൂർ,വിവേകാനന്ദ വിദ്യാലയം പ്രസിഡണ്ട് മധുസൂദനൻ കാട്ടൂർ, പാണത്തൂർ മേഖല പ്രസിഡണ്ട് സുരേഷ് പെരമ്പള്ളി എന്നിവർ സംസാരിച്ചു.

No comments