YMCA വെള്ളരിക്കുണ്ടിന്റെ ആഭിമുഖ്യത്തിൽ "ജിംഗിൾ ബെൽസ് " കരോൾഗാന മത്സരം സംഘടിപ്പിച്ചു
വെള്ളരിക്കുണ്ട് : YMCA വെള്ളരിക്കുണ്ടിന്റെ ആഭിമുഖ്യത്തിൽ "ജിംഗിൾ ബെൽസ് " കണ്ണൂർ കാസർഗോഡ് ജില്ലകളിലുള്ള ടീമുകളെ ഉൾപ്പെടുത്തി കരോൾഗാന മത്സരം സംഘടിപ്പിച്ചു. എട്ടോളം ടീമുകൾ പങ്കെടുത്ത വാശിയേറിയ മത്സരങ്ങൾ വെള്ളരിക്കുണ്ട് ഫെറോന വികാരി റവ :ഡോ ജോൺസൺ അന്ത്യംകുളം ഉത്ഘാടനം ചെയ്തു.ബളാൽ പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം മുഖ്യഥിതിയായി പങ്കെടുത്തു. YMCA യൂണിറ്റ് സെക്രട്ടറി സജി പൊയ്കയിൽ സ്വാഗതം പറഞ്ഞ ചടങ്ങിൽ യൂണിറ്റ് പ്രസിഡന്റ് കെ എ സാലു ആദ്യക്ഷനായി.. കരോൾ ഗാന മത്സരങ്ങൾക്ക് ആശംസകളുമായി YMCA സബ് റീജിയൻ ചെയർമാൻ സണ്ണി മാണിശ്ശേരി, ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ്, ബളാൽ പഞ്ചായത്ത് അംഗം വിനു കെ ആർ അസിസ്റ്റന്റ് വികാരി റവ ഫാ ജോസഫ് മുഞ്ഞനാട്ട്, വ്യാപാരി വ്യവസായി വെള്ളരിക്കുണ്ട് യൂണിറ്റ് പ്രസിഡന്റ് തോമസ് ചെറിയാൻ വനിത ഫോറം ചെയർപേഴ്സണൽ മേഴ്‌സി ജോൺസൺ എന്നിവർ സംസാരിച്ചു.
സംസ്ഥാനതല ഷട്ടിൽബാറ്റ് ടൂർണമെന്റിൽ YMCA വെള്ളരിക്കുണ്ടിന് വേണ്ടി മത്സരിച്ചു രണ്ടാം സ്ഥാനം കരസ്ഥമാക്കിയ നോയൽ, ബെൻ എന്നിവരെ അക്യുപഞ്ചർ വിദഗ്ദ്ധൻ സജിവ് മറ്റത്തിൽ ആദരിച്ചു.
മത്സരത്തിൽ സിൻഫോണിയ കണ്ണൂർ ഒന്നാം സ്ഥാനം നേടി വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ഫെറോന ചർച്ച് ഗായകസംഘം രണ്ടാം സ്ഥാനം നേടി, മാട്ടൂൽ നോർത്ത് ടീം മൂന്നാം സ്ഥാനം നേടി
കരോൾ ഗാന മത്സരത്തിൽ വിജയിച്ചവർക്ക് YMCA ഭാരവാഹികൾ സമ്മാനദാനം നിർവഹിച്ചു. ചടങ്ങിന് സജി കല്ലെത്താനം നന്ദി പറഞ്ഞു.
No comments