ഗൃഹനാഥൻ വീടിന്റെ സ്റ്റെപ്പിൽ മരിച്ചനിലയിൽ
വെള്ളരിക്കുണ്ട്. 60 വയസ്സുള്ള ആളെ ജോലി ചെയ്യുന്ന വീടിന്റെ അടുക്കള ഭാഗത്തെ സ്റ്റെപ്പിൽ മരിച്ചു കിടക്കുന്ന നിലയിൽ കണ്ടെത്തി. ചുള്ളിക്കരയിലെ കണ്ണനാണ് (60) ആണ് മരിച്ചത്. സംഭവത്തിൽ മകൻ കെ. പ്രദീപിന്റെ പരാതിയിൽ രാജപുരം പോലീസ് കേസെടുത്തു. ഡിസംബർ 10ന് വൈകുന്നേരം മൂന്നു മണി ക്കും 11ന് രാവിലെ എട്ടു മണിക്കും ഇടയിലാണ് മരണം നടന്നതെന്ന് സംശയിക്കുന്നതായി എഫ്.ഐ.ആറിൽ പറയുന്നു. കണ്ണൻ ജോലി ചെയ്യുന്ന ചുള്ളിക്കര സ്വദേശിയുടെ വീടിന്റെ അടുക്കള ഭാഗത്തെ സ്റ്റെപ്പിലാണ് മൃതദേഹം കാണപ്പെട്ടത്. വെളുത്തന്റെ മകനാണ്. ഭാര്യ: ജാനകി.മക്കൾ: പ്രസീന, പ്രദീപ്, പ്രതീഷ്, പ്രീത. മരു മക്കൾ: രമേശൻ ലക്ഷ്മി.രാ ജപുരം പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം വിദഗ് ധപോസ്റ്റ്മോർട്ടത്തിനായി കാസർകോട് ജനറൽ ആശുപതി യിലേക്ക് മാറ്റി.
No comments