Breaking News

സഹവാസ ക്യാമ്പിൻ്റെ ഭാഗമായി എടത്തോട് അംഗൻവാടി ശുചീകരണം നടത്തി ബളാൽ ഗവ. ഹയർസെക്കൻഡറി സ്കൂൾ എൻ എസ് എസ് വളണ്ടിയേഴ്സ്


ബളാൽ: ബളാൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റിന്റെ സപ്ത ദിന സഹവാസ ക്യാമ്പ് "യുവത 2024" ന്റെ പ്രവർത്തനമായ "സുകൃത കേരളം" പദ്ധതിയുടെ ഭാഗമായി വോളണ്ടിയേഴ്സ് എടത്തോട് അംഗൻവാടി ക്ലീൻ ചെയ്തു. സുകൃത കേരളം പ്രവർത്തനം ശ്രീ വിഘനരാജന്റെ അധ്യക്ഷതയിൽ  ശ്രീ ഗോപാലൻ   ഉദ്ഘാടനം ചെയ്യുകയും ചെയ്തു. വോളണ്ടിയർ കുമാരി ദീപ്തി കെ സ്വാഗതം   പറയുകയും പ്രിൻസിപ്പൽ ശ്രീ സക്കീർ ഹുസൈൻ പി, പ്രോഗ്രാം ഓഫീസർ ശ്രീമതി പ്രിൻസി സെബാസ്റ്റ്യൻ എന്നിവർ ആശംസകൾ പറയുകയും അംഗൻവാടി അധ്യാപികയായ ശ്രീമതി നാരായണി കെ നന്ദി അർപ്പിച്ചു സംസാരിക്കുകയും ചെയ്തു. ഇടത്തോട് സ്കൂൾ പിടിഎ അംഗങ്ങൾ, മുൻ ഹെഡ്മാസ്റ്റർ ശ്രീ ബാബുരാജൻ സാർ ശ്രീ സന്തോഷ് കുമാർ ചെറുപുഴ, ഒന്നാം വാർഡ് മെമ്പർ ശ്രീ ജോസഫ് വർക്കി, മറ്റു ജനപ്രതിനിധികൾ എന്നിവർ ക്യാമ്പ് സന്ദർശിച്ചു.

No comments