Breaking News

ബളാൽ ഭഗവതി ക്ഷേത്ര അഷ്ട്ട ബന്ധകലശമഹോത്സവം... ബ്രോഷർ പുറത്തിറങ്ങി..


വെള്ളരിക്കുണ്ട് : ബളാൽ ഭഗവതി ക്ഷേത്രത്തിൽ 2025ഫെബ്രുവരി മാസം 2 മുതൽ 11 വരെ നടക്കുന്ന അഷ്ട ബന്ധ സഹസ്ര കലശാഭിഷേക മഹോത്സവത്തിന്റെയും  പ്രതിഷ്ടാദിനമഹോത്സവത്തിന്റെയും തെയ്യം കെട്ട് ഉത്സവത്തിന്റെയും പരിപാടികൾ ഉൾക്കൊള്ളിച്ചു കൊണ്ടുള്ള  ബ്രോഷർ പുറത്തിറങ്ങി...

ക്ഷേത്ര ഓഡിറ്റോറിയത്തിൽ നടന്ന നടന്നചടങ്ങിൽ വെള്ളരിക്കുണ്ട് ഇൻസ്‌പെക്ടർ ടി. കെ. മുകുന്ദൻ കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ മുഖ്യ തന്ത്രി ഡോ. രാമചന്ദ്ര അഡിഗയ്ക്ക്‌ ബ്രോഷർ കൈമാറി പ്രകാശനം നിർവ്വഹിച്ചു..

ആഘോഷകമ്മറ്റി ചെയർമാൻ വി. മാധവൻ അധ്യക്ഷതവഹിച്ചു. ക്ഷേത്ര കമ്മറ്റി  പ്രസിഡന്റ്‌ വി രാമചന്ദ്രൻ നായർ, ട്രഷറർ കെ വി കൃഷ്ണൻ,വർക്കിങ് ചെയർമാൻ ഭാസ്കരൻ നായർ, 

വട്ടക്കയം ചാമുണ്ടെശ്വരി ട്രസ്റ്റ്‌ വി. വി. രാഘവൻക്ഷേത്രം ജോയിന്റ് സെക്രട്ടറി മാരായ പി ഗോപി,  എം മണികണ്ഠൻ, ബാലൻ നായർ പരപ്പ,  മാതൃസമിതി പ്രസിഡന്റ്‌ ജ്യോതി രാജേഷ്,  സെക്രട്ടറി രേഷ്മ, ട്രെഷറർ ശ്യാമള , ക്ഷേത്രം യു. എ. ഇ  പ്രധിനിധി വിജു ഇടയില്ലം , പ്രോഗ്രാം കമ്മിറ്റി ചെയർമാൻ സി രാമകൃഷ്ണൻതുടങ്ങിയവർ പ്രസംഗിച്ചു.

ജനറൽ കൺവീനർ ഹരീഷ് പി നായർ സ്വാഗതവും കൺവീനർ പി കുഞ്ഞികൃഷ്ണൻ നായർ നന്ദിയും പറഞ്ഞു.

No comments