വെള്ളരിക്കുണ്ട് ശ്രീ കക്കയത്ത് ചാമുണ്ഡേശ്വരി (ദുർഗ്ഗ ) ക്ഷേത്രത്തിൽ ഉത്സവാഘോഷത്തിന്റെ ഭാഗമായി തയ്യാറാക്കിയ നോട്ടീസ്, സഹസ്രദീപ പ്രൊജ്വലന കൂപ്പൺ എന്നിവയുടെ പ്രകാശനകർമ്മം നടന്നു
വെള്ളരിക്കുണ്ട് : ശ്രീ കക്കയത്ത് ചാമുണ്ഡേശ്വരി (ദുർഗ്ഗ ) ക്ഷേത്രത്തിൽ 2024-25 ഡിസംബർ 31 ജനുവരി 1,2,3,4 തിയതി കളിൽ നടക്കുന്ന ഉത്സവാഘോഷത്തിന്റെ ഭാഗമായി തയ്യാറാക്കിയ നോട്ടീസ്, സഹസ്ര ദീപ പ്രൊജ്വലന കൂപ്പൺ എന്നിവയുടെ പ്രകാശനകർമ്മം ക്ഷേത്രസന്നിധിയിൽ നടന്നു . ക്ഷേത്രം പ്രസിഡന്റ് ഷാജി പി വി സ്വാഗതം പറഞ്ഞ ചടങ്ങിൽ ആഘോഷകമ്മിറ്റി ചെയർമാൻ പി ടി നന്ദകുമാർ ആദ്യക്ഷനായി. നോട്ടീസ് പ്രകാശനം ക്ഷേത്രം മേൽശാന്തി ശ്രീ ഗണേഷ് ഭട്ട് അവറുകളുടെ സാന്നിധ്യത്തിൽ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷൻ പ്രിൻസിപ്പൽ എസ് ഐ അരുൺ മോഹൻ നിർവഹിച്ചു.സഹസ്ര ദീപ പ്രൊജ്വലന കൂപ്പൺ പ്രകാശനം വെള്ളരിക്കുണ്ട് ജോയിന്റ് ആർ ടി ഒ കെ ബാലകൃഷ്ണൻ നിർവഹിച്ചു.
ആദ്യകൂപ്പൺ പ്രശസ്ത സിനിമ താരം ചിത്ര നായർ ഏറ്റുവാങ്ങി. മാലോത്ത് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഹരീഷ് പി നായർ മുഖ്യഥിതിയായ ചടങ്ങിൽ ക്ഷേത്രം സെക്രട്ടറി ബാബു രാജ്,ട്രഷറർ പി വി ഭാസ്കരൻ,പുഴക്കര കുഞ്ഞിക്കണ്ണൻ നായർ, രാഘവൻ മനോരമ,
മാതൃവേദി പ്രസിഡന്റ് ഇന്ദിര മധുസൂധനൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മാതൃസമിതി സെക്രട്ടറി ഷൈലജ ബാബു ചടങ്ങിന് നന്ദി പറഞ്ഞു.
No comments