കരിന്തളം കളരിയാൽ ഭഗവതി ക്ഷേത്രമുറ്റത്ത് തൃക്കാർത്തിക നാളിൽ പടയേറ് നടന്നു
കരിന്തളം : ഐതിഹ പെരുമ ഉയർത്തി കരിന്തളം കളരിയാൽ ഭഗവതി ക്ഷേത്രമുറ്റത്ത് തൃക്കാർത്തിക നാളിൽ പടയേറ് നടന്നു. തച്ചോളി ഒതേനൻ കരിന്തളം കളരിയിൽ വരുകയും ഇവിടുത്തെ ഗുരുക്കൻമാരുമായി പയറ്റ് നടത്തിയന്റെ ഐതി ക്യമായാണ് എല്ലാം വർഷവും കാർത്തികനാളിൽ വടക്കേ മലബാറിലെ പ്രശസ്തമായ കരിന്തളം കളരിയുടെയും കരിന്തളം തറവാടായ ഇടയിലെ വീട്ടിലെയും മധ്യത്തിലുള്ള വയലിൽ വെച്ച് കാരക്കായ്കൊണ്ടുള്ള പടയേറ് നടന്നത്. യാദവ സമുദായത്തിൽ പ്പെട്ട വാല്യക്കാർ രാവിലെ വ്രതശുദ്ധിയോടു കൂടി തലയടുക്കത്തുള്ള കാരാട്ട് കാവിൽ എത്തി കാവ് ചെത്തി വൃത്തിയാക്കിയ ശേഷം കാരക്കായ് പറച്ച് വാളൂർ മുത്തശ്ശി തൊണ്ടിൽ വന്ന് കുളി കഴിഞ്ഞ് കളരിയിലെ പടിപ്പുരയിൽ ഇരിക്കും. ഈ സമയം ഇടയിലെ വീട്ടിലെ തറവാട്ടി നിന്ന് എതിർചേരിയിലെ വാല്യക്കാർ വരുകയും. പടിപ്പുരയിൽ സന്നദ്ധരായിക്കുന്ന വർ വയലിൽ ഇറങ്ങുകയും ചെയ്യുന്നു.ഇവർ ഇരു ചേരികളായി നിന്ന് പട ഒത്തു വോ എന്നു മുത്ത ആൾ ചോദിക്കുയും ഒത്തു എന്ന് മറ്റു ഭാഗത്തു വർ പറയും. തുടർന്ന് പരസ്പരം കാരാക്കായ് കൊണ്ട് എറിയുകയും ചെയ്യും ഇടയിലെ വീട്ടിൽ നിന്ന് വന്ന വിഭാഗം പിറകോട്ട് പോകുകയും ഒടുവിൽ മൂത്ത ഗുര്യക്കളുടെ നിർദേശപ്രകാരം ഏറ് നിർത്തുകയും ചെയ്യും. പീനീട് ഇടയിലെ വീട്ടിൽ വെച്ച് എല്ലാവർക്കും വാഴത്തടയിൽ ഇലയിട്ട് കുംബളങ്ങ പുളിശ്ശേരിയും ചേർത്ത് കഞ്ഞി വിളമ്പും. വൈകിട്ട് കാരാട്ടേക്ക് കാഴ്ച്ച വരവും നടന്ന് . കാരാട്ട് വെച്ച് മൂരിക്കാനം പൂമാല ഭഗവതിക്ഷേത്രത്തിലെ പാട്ട് കൂടൽ ചടങ്ങിനായി ദീപവും തിരിയും കെടുത്തു.
No comments