തൃക്കരിപ്പൂരിലെ ഈയ്യക്കാട്ടെ ദുർഗ്ഗാ ഷാജിക്ക് സംസ്ഥാനതല ഷോർട്ട് ഫിലിം ബാലതാര അവാർഡ്
തൃക്കരിപ്പൂർ : എ.എം നെറ്റ്വർക്ക് ചാനൽ നടത്തിയ സംസ്ഥാന ഷോർട്ട് ഫിലിം അവാർഡിൽ മികച്ച സംസ്ഥാന തല ബാലതാരമായി ഈയ്യക്കാട്ടെ ദുർഗ്ഗാ ഷാജിയെ തെരഞ്ഞെടുത്തു. ദാരിദ്ര്യം, ഒറ്റപ്പെടൽ വാർധക്യം എന്നീ പ്രമേയങ്ങൾ കോർത്തിണക്കി സ്വാഭാവിക ഗ്രാമീണ പശ്ചാതലത്തിൽ വളരെ ഹൃദയസ്പർശിയായി ഒരുക്കിയ തണൽ എന്ന ഷോർട്ട് ഫിലിമിലെ അഭിനയമാണ് ദുർഗ്ഗ ഷാജിയെ മികച്ച സംസ്ഥാന തല അവാർഡിന് അർഹയാക്കിയത്. ഇടുക്കി നെടുംകണ്ടം എ.എം നെറ്റ്വർക്ക് ചാനൽ ഏർപ്പെടുത്തിയ അവാർഡ് നൽകിയത് മമ്മൂട്ടിയുടെ മരുമകൻ അസ്കർ സൗധാൻ, പ്രശസ്ത മുൻ ഇന്ത്യൻ ഫുഡ്ബോൾ താരം ഐ.എം വിജയൻ പ്രശസ്ത സിനിമ, സീരിയൽ താരം ടോണി എന്നിവർ ചേർന്നാണ് . ഈയ്യക്കാട്ടെ ഷാജിയു അഞ്ജു, സി. ജെ ദമ്പതികളുടെ മകളാണ് ദുർഗ്ഗാ ഷാജി. തലമുറ എന്ന ഷോർട്ട് ഫിലിമിൽ ബാല കഥാപാത്രത്തെ ഹൃദയസ്പർശിയായി ദുർഗ്ഗ ഷാജി അവതരിപ്പിച്ചിരുന്നു. കരിവെള്ളൂർ മാന്യ ഗുരു യു.പി സ്കൂളിലെ ആറാം തരം വിദ്യാർത്ഥിനിയാണ് ഈ മിടുക്കി 'അച്ഛൻ ഷാജി.യു സംവിധാനം ചെയ്ത മറ്റൊരു ഷോർട്ട് ഫിലിം തലമുറയിലും തകർത്ത് അഭിനയിച്ചിട്ടുണ്ട് ഈ മിടുക്കി എം.വി കെ ക്രിയേഷൻ്റെ ബാനറിൽ കണ്ണൻ ചെറു കാനമാണ് തണൽ ഷോർട്ട് ഫിലിം സംവിധാനം ചെയ്തത്
No comments