"മരുതോം നാഗത്തുംപാടി കുടിവെള്ള പദ്ധതി അടിയന്തിരമായി നടപ്പാക്കണം' ; എ കെ എസ് മാലോം വില്ലേജ് കൺവൻഷൻ
മാലോം : മരുതോം നാഗത്തുംപാടി കുടിവെള്ള പദ്ധതി അടിയന്തിരമായി നടപ്പാക്കണമെന്ന് എ കെ എസ് മാലോം വില്ലേജ് കൺവൻഷൻ ആവശ്യപ്പെട്ടു. നിർമാണ തൊഴിലാളി യൂണിയൻ (സിഐടിയു) ഏരിയ പ്രസിഡന്റ് കെ ദിനേശൻ ഉദ്ഘാടനം ചെയ്തു. എം കുഞ്ഞമ്പു അധ്യക്ഷനായി. എ കെ എസ് ജില്ലാ ജോയിന്റ് സെക്രട്ടറി കെ അപ്പുക്കുട്ടൻ, ഏരിയ പ്രസിഡന്റ് എ വി രാജേഷ്, സെക്രട്ടറി പാട്ടത്തിൽ രാഘവൻ, സി കൃഷ്ണൻ എന്നിവർ സംസാരിച്ചു. പി മനോജ് സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: മധു വള്ളിക്കടവ് (പ്രസിഡന്റ്), രാജേഷ് മണിയറ (വൈസ് പ്രസിഡന്റ്), എം കുഞ്ഞമ്പു (സെക്രട്ടറി), പി മനോജ് (ജോയിന്റ് സെക്രട്ടറി), മോഹനൻ ചെരുമ്പാക്കോട് (ട്രഷറർ).
No comments