പുലി ഭീതിയിൽ കഴിയുന്ന പരപ്പ വീട്ടിയോടി പട്ടികവർഗ്ഗ സങ്കേതത്തിൽ വനപാലകർ ക്യാമറ ട്രാപ്പ് സ്ഥാപിച്ചു
പരപ്പ: കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്തിൽ എട്ടാം വാർഡ് പരിധിയിൽ വീട്ടിയോടി, മാളൂർകയം തുടങ്ങിയ നാല് ഇടങ്ങളിൽ പുലി ഇറങ്ങി എന്ന പ്രചരണത്തെ തുടർന്ന് കാഞ്ഞങ്ങാട് ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ കെ. രാഹുലിന്റെ നേതൃത്വത്തിൽ ഇന്നലെ സ്ഥലം സന്ദർശിക്കുകയും, തടിച്ചുകൂടിയ നാട്ടുകാർക്കിടയിൽ ഉറപ്പു നൽകുകയും ചെയ്തു അടിയന്തരമായി ക്യാമറ ട്രാപ്പ് സ്ഥാപിച്ച് ജനങ്ങളുടെ ആശങ്കയും ഭയപ്പാടും പരിഹരിക്കുമെന്ന് .
ഇന്നലെ ജനങ്ങൾക്ക് നൽകിയ വാക്കു പാലിക്കുന്നതിന്റെ ഭാഗമായി മരുതോം സെക്ഷൻ ഓഫീസർ ആർ. ബാബുവിന്റെ നേതൃത്വത്തിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ബി.ഭവിത്ത്, മീര.കെ, റിസർവ് ഫോറസ്റ്റ് വാച്ച്മാൻ സുരേന്ദ്രൻ . പി.വി എന്നിവരുടെ നേതൃത്വത്തിൽ വീട്ടിയോടിയിലെത്തി ക്യാമറ ട്രാപ്പ് സ്ഥാപിച്ചു.
ഇനിയുള്ള എല്ലാ ദിവസങ്ങളിലും ഏതെങ്കിലും ഒരു സമയത്ത് ക്യാമറ നിരീക്ഷിക്കുന്നതു ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്ന് ഓഫീസർമാർ പറഞ്ഞു .
ബഹുജനങ്ങളുടെ ആശങ്കയും, ഭയപ്പാടും പരിഹരിക്കുന്നതിനായി അവരെ ചേർത്തുനിർത്തി പ്രവർത്തിക്കുന്ന സിപിഐഎം പരപ്പ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നൽകിയ നിവേദനത്തെ തുടർന്ന് ധൃതഗതിയിൽ ഇടപെട്ട് ജനങ്ങൾക്ക് ആശ്വാസം പകർന്നു നൽകിയ കാഞ്ഞങ്ങാട് ഫോറസ്റ്റ് റെയിഞ്ച് ഓഫീസർ ഉൾപ്പെടെയുള്ള വനപാലകർക്ക് പാർട്ടിയുടെ പ്രത്യേക അഭിനന്ദനങ്ങളറിയിച്ചു .
No comments