Breaking News

തേങ്ങ പറിക്കുന്നതിനിടെ ഇലക്ട്രിക് ലൈനിൽ നിന്നും ഷോക്കേറ്റ് ഗുരുതര പരിക്കേറ്റ പരപ്പ തോടൻചാലിലെ സി രവി (46) മരണപ്പെട്ടു പരപ്പയിലെ സാമൂഹിക രാഷ്ട്രീയരംഗങ്ങളിൽ നിറഞ്ഞ സാന്നിധ്യമായിരുന്നു


പരപ്പ: തേങ്ങ പറിക്കുന്നതിനിടെ ഇലക്ട്രിക് ലൈനിൽ നിന്നും  ഷോക്കേറ്റ് താഴെവീണ് ഗുരുതരമായി പരിക്കുപറ്റി കണ്ണൂർ മിംസ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന പരപ്പ തോടൻ ചാലിലെ പരേതനായ ഗോപാലന്റെയും . കല്യാണി അമ്മയുടെയും മകൻ സി രവി (46) മരണപ്പെട്ടു. ചൊവ്വാഴ്ച രാവിലെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തേങ്ങ പറിക്കുന്നതിനിടെ തെങ്ങിന്റെ ഓല കമ്പിയിൽ തട്ടി ഷോക്കേറ്റ് തെറിച്ച് താഴേക്ക് വീഴുകയായിരുന്നു വീഴ്ചയിൽ ഗുരുതരമായി പരിക്കുപറ്റി. ചെങ്കല്ല് മേഖലയിലെ തൊഴിലാളിയായിരുന്നു. സിറ്റിസൺ തോടൻ ചാൽ ക്ലബ്ബിന്റെ  വടംവലി താരമാണ്.

 കോൺഗ്രസ് തോടഞ്ചാൽ വാർഡ് പ്രസിഡണ്ട്.പരപ്പ അർബൻ ബാങ്ക്ഡയറക്ടർ.ടോപ് ടെൻ ആർട്സ് & സ്പോർട്സ് ക്ലബ്ബിന്റെ എക്സിക്യൂട്ടീവ് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. അവിവാഹിതനാണ് 

 സഹോദരങ്ങൾ

 കാർത്തിയായനി അരിങ്കല്ല് 

 മധു ( മുംബൈ)

 വിനോദ് ( കുട്ടൻ AjWA മാൾ റൈറ്റർ പരപ്പ.)

 പരേതയായ ശോഭന.


No comments