Breaking News

ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്


കരിന്തളം: ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് ഡ്രൈവർ ഉൾപ്പെടെ രണ്ടുപേർക്ക് പരിക്ക്. ഇന്നലെ വൈകുന്നേരം കോയിത്തട്ടയിൽ വെച്ചായിരുന്നു അപകടം. ഓട്ടോ ഡ്രൈവർ  മുക്കട കുണ്ടൂരിലെ പി.ശശി (52), യാത്രക്കാരൻ കാലിച്ചാമരത്തെ വെൽഡിങ് തൊഴിലാളി വേളൂരിലെ ദിനേശൻ (49) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

No comments