ഹൊസ്ദുർഗ് താലൂക്ക് പരാതി പരിഹാര അദാലത്തിൽ 241 പരാതികൾക്ക് പരിഹാരമായി തിങ്കളാഴ്ച വെള്ളരിക്കുണ്ട് താലൂക്ക് അദാലത്ത് ദർശന ഓഡിറ്റോറിയത്തിലും നടക്കും
കാഞ്ഞങ്ങാട് : ജനങ്ങളെ നേരിൽക്കണ്ട് പരാതികളും അപേക്ഷകളും തീർപ്പാക്കാനായി മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നേതൃത്വത്തിൽ നടന്ന 'കരുതലും കെത്താങ്ങും ഹൊസ്ദുർഗ് താലൂക്ക് പരാതി പരിഹാര അദാലത്തിൽ 241 പരാതികൾക്ക് പരിഹാരമായി. പുതുതായി ലഭിച്ച 102 അപേക്ഷകൾ അദാലത്തിലെന്നപോലെ പരിഗണനനൽകി പരിഹരിക്കാൻ ഉദ്യോഗസ്ഥർക്ക് മന്ത്രി നിർദേശം നൽകി. കാഞ്ഞങ്ങാട് ടൗൺഹാളിൽ മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനംചെയ്തു. അദാലത്ത് നിരവധി ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ട് മുന്നോട്ട് പോവുകയാണെന്ന് മന്ത്രി പറഞ്ഞു. സാങ്കേതിക സാഹചര്യങ്ങൾ ഒഴിവാക്കി പരാതികൾക്ക് എത്രയും വേഗത്തിലുള്ള പരിഹാരം എന്ന ഉന്നതമായ സാമൂഹിക നീതി നിർവ്വഹണ ബോധമാണ് അദാലത്തുകൾ മുന്നോട്ടുവെക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇ ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷനായി. എം രാജഗോപാലൻ എംഎൽഎ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി ബേബി, കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ വി സുജാത, വൈസ് ചെയർമാൻ ബിൽടെക് അബ്ദുള്ള, നീലേശ്വരം നഗരസഭാ ചെയർപേഴ്സൺ ടി വി ശാന്ത, പഞ്ചായത്ത് പ്രസിഡന്റുമാരായ വി വി സജീവൻ, എം കുമാരൻ, എസ് പ്രീത എന്നിവർ സംസാരിച്ചു. കലക്ടർ കെ ഇമ്പശേഖർ സ്വാഗതവും സബ് കലക്ടർ പ്രതീക് ജയിൻ നന്ദിയും പറഞ്ഞു 15 കുടുംബങ്ങൾക്ക് മുൻഗണനാവിഭാഗം റേഷൻകാർഡുകൾ മന്ത്രി
വിതരണംചെയ്തു. ശനിയാഴ്ച മഞ്ചേശ്വരം താലൂക്ക് അദാലത്ത് ഉപ്പള ലയൺസ് ക്ലബ് ഹാളിലും തിങ്കളാഴ്ച വെള്ളരിക്കുണ്ട് താലൂക്ക് അദാലത്ത് ദർശന ഓഡിറ്റോറിയത്തിലും നടക്കും.
No comments