Breaking News

കാട്ടൂർ ഇ കെ നായനാർ പൊതുജന വായനശാല ആൻ്റ് ഗ്രന്ഥാലയം നേതൃത്വത്തിൽ എം ടി വാസുദേവൻ നായർ അനുസ്മരണം സംഘടിപ്പിച്ചു


കോടോത്ത് : ഇ കെ നായനാർ പൊതുജന വായനശാല &ഗ്രന്ഥാലയം കട്ടൂർ നേതൃത്വത്തിൽ എം ടി വാസുദേവൻ നായർ അനുസ്മരണ പ്രഭാഷണം സംഘടിപ്പിച്ചു. കഥാകൃത്ത് ഗണേശൻ അയറോട്ട് ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ്‌ ഖാലിദ് അധ്യക്ഷൻ ആയി. തമ്പി കെ ജെ, ഭാസ്കരൻ സി, ആദിശ് വിനോദ് എന്നിവർ സംസാരിച്ചു. ജില്ല ലൈബ്രറി കൗൺസിൽ അംഗം ദാമോദരൻ കൊടക്കൽ ആശംസ നേർന്നു. സെക്രട്ടറി സത്യരാജൻ സ്വാഗതം പറഞ്ഞു. ലൈബ്രറിയൻ ശോഭ നന്ദിയും പറഞ്ഞു

No comments