ദേശീയപാതയിൽ മാവുങ്കാലിൽ നിർമാണം പൂർത്തിയായ മേൽപാലം ഗതാഗതത്തിനായി തുറന്നു കൊടുത്തു
കാഞ്ഞങ്ങാട് : മാവുങ്കാലിൽ ദേശീയപാത വികസനത്തിന്റെ ഭാഗമായി നിർമിച്ച മേൽപാലത്തിന്റെ ഒരു ഭാഗം ഗതാഗതത്തിനായി തുറന്നു കൊടുത്തു. ഇതോടെ മാവുങ്കാല്‍ ടൗണിലെ സർവീസ് റോഡിൽ അനുഭവപ്പെട്ട ഗതാഗതക്കുരുക്കിനും പരിഹാരമായി. 730 മീറ്റർ നീളവും 22.5 മീറ്റർ വീതിയുമാണ് മേൽപാലത്തിന്. പാണത്തൂർ റോഡ് ആരംഭിക്കുന്ന ഭാഗത്താണ് മേല്‍പാലത്തിന്റെ ഗർഡറുകൾ സ്ഥാപിച്ചത്. ഇതിന് കീഴിൽ കൂടെയാണ് സർവീസ് റോഡുകളെ ബന്ധിപ്പിക്കുന്നത്. ദേശീയപാത ചട്ടഞ്ചാൽ-നീലേശ്വരം റീച്ചിൽ 3 മേൽപാലങ്ങള്‍ ആണ് നിർമിക്കുന്നത്. ഇതിൽ പൂർത്തിയാകുന്ന ആദ്യ മേൽപാലം ആണിത്. ചെർക്കള, കാഞ്ഞങ്ങാട് സൗത്ത് എന്നിവിടങ്ങളിലെ മേൽപാലങ്ങളുടെ നിർമാണവും പുരോഗമിക്കുന്നു.
No comments