കെ പി എസ് ടി എ ചിറ്റാരിക്കാൽ ഉപജില്ലാ സമ്മേളനവും യാത്രയയപ്പും കണ്ണിവയലിൽ നടന്നു
ചിറ്റാരിക്കാൽ :കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ചിറ്റാരിക്കാൽ ഉപജില്ല സമ്മേളനവും യാത്രയയപ്പ് സമ്മേളനവും കണ്ണിവയൽ ഗവൺമെൻറ് യുപി സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു.സംഘടനയുടെ ശക്തമായ ഇടപെടൽ മൂലം സർക്കാരിൻ്റെ വികലമായപല തീരുമാനങ്ങളും മാറ്റിയെടുക്കുവാനായിയെന്ന് യോഗം വിലയിരുത്തി.ഉപജില്ലാ സമ്മേളനം യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോമോൻ ജോസ് ഉദ്ഘാടനം ചെയ്തു.യോഗത്തിൽകെ പി എസ് ടി എ സബ്ജില്ലാ പ്രസിഡണ്ട് ജിജോ പി ജോസഫ് അധ്യക്ഷത വഹിച്ചു .ഈസ്റ്റ് എളേരിമണ്ഡലം കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡൻറ് എം കെ ഗോപാലകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. ജോമി റ്റി ജോസ്,അലോഷ്യസ് ജോർജ്, മാർട്ടിൻ ജോർജ് ,ശ്രീജ പി ,ബിജു അഗസ്റ്റിൻ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.തുടർന്ന് നടന്ന യാത്രയയപ്പ് സമ്മേളനം കെപിഎസ് കാസർഗോഡ് ജില്ലാ സെക്രട്ടറി പിടി ബെന്നി ഉദ്ഘാടനം ചെയ്തു.വർഗീസ് സിഎം അധ്യക്ഷനായി.വി കെ പ്രഭാവതി,റോയി കെ.റ്റി,ടിജി ദേവസ്യ ,സോജിൻ ജോർജ് കെ എം എന്നിവർ സംസാരിച്ചു.യാത്രയയപ്പ് സമ്മേളനത്തിൽ വച്ച് വിവിധ മത്സരങ്ങളിൽ ഉന്നത വിജയം നേടിയ കെപിഎസ് ടി എ അധ്യാപകരുടെ മക്കളെ ആദരിച്ചു.പുതിയ ഭാരവാഹികളായി
പ്രസിഡണ്ട് ജിജോ പി ജോസഫ് (എ യു പി സ് ബിരിക്കുളം)
സെക്രട്ടറി : റ്റിജി ദേവസ്യ (ജിഎച്ച്എസ്എസ് പരപ്പ )
ട്രഷറർ : സോജിൻ ജോർജ് കെ എം ( ഗവ : ടി ടി ഐ കണ്ണി വയൽ)
No comments