Breaking News

ശില്പകലയിൽ ദേശീയ സ്കോളർഷിപ്പ് നേടി ചീമേനി നിടുംബയിലെ എട്ടാം തരം വിദ്യാർത്ഥിനി അലൈഡ എം ഉപേന്ദ്രൻ


ചീമേനി : അലൈഡ. എം.ഉപേന്ദ്രന് ശില്പകലയിൽ ദേശിയ അവാർഡ് സ്കോളർഷിപ് ലഭിച്ചു. 2024-25 ഇന്ത്യ ഗവണ്മെന്റിന്റെ ടാലെന്റ്റ് റിസോഴ്സ് അവാർഡ് സ്കോളർഷിപ്പിന് അർഹത നേടിയത് കയ്യൂർ-ചീമേനി ഗ്രാമ പഞ്ചായത്തിലെ നിടുംബയിൽ താമസിക്കുന്ന എട്ടാം ക്ലാസ്സ്‌ വിദ്യാർത്ഥിനി അലൈഡ.എം. ഉപേന്ദ്രൻ ആണ്. ഇന്ത്യയിൽ ആറ് വിദ്യാർത്ഥികൾ ആണ് ദേശിയ അവാർഡിന് അർഹത നേടിയത്.ആർട്ടിസ്റ് തൃക്കരിപ്പൂർ രവീന്ദ്രൻന്റെ ശിക്ഷണത്തിൽ ചെബ്രകാനം ചിത്ര -ശില്പകലാ അക്കാദമിയിൽ നാല് വർഷമായി ശില്പകലയിൽ പരിശീലനം നേടിവരുന്നു. പയ്യന്നുർ പി.ഇ.എസ് സ്കൂളിൽ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന അലൈഡ. എം. ഉപേന്ദ്രൻന്റെ അമ്മ ആയ മീന റാണി. എസ് പട്ടികജാതി വികസന വകുപ്പിന്റെ തിരുവനന്തപുരം ജില്ലാ മേധാവി ആയി ജോലിചെയുന്നു. മുൻ മന്ത്രി കെ. രാധാകൃഷ്ണൻന്റെ പേർസണൽ സെക്രട്ടറി ആയിരുന്ന ഉപേന്ദ്രൻ കെ.എ ഇപ്പൊ നോർമണ്ടി ബ്രെവെറീസ് and ഡിസ്ട്ലിറീസ്ന്റെ ജനറൽ മാനേജർ ആയി ജോലി ചെയുന്നു. ജേഷ്ഠൻ അഭിഷേക് ഉപേന്ദ്രൻ ബി. എ വിദ്യാർത്ഥി ആണ്.അലൈഡയുടെ പ്രധാന ശില്പങ്ങൾ 

മാതൃസ്നേഹം മഹാസ്നേഹം, അമ്മയും കുഞ്ഞും, ആരോഗ്യമുള്ള കുഞ്ഞ് മുലപാലിലൂടെ, അമ്മ മഹാത്ഭുതം, കയ്യൂരിന്റെ കാൽപാടുകൾ, എ.കെ.ജിയിലെ ഗാന്ധി, തുടങ്ങിയ 25 ഓളം ശില്പങ്ങൾ കേരള ലളിത കലാ അക്കാദമിയുടെ കാഞ്ഞങ്ങാട് ആർട്ട്‌ ഗാലറിയിൽ പ്രദർശനം നടത്താൻ ഒരുങ്ങുകയാണ് അലൈഡ.എം. ഉപേന്ദ്രൻ.

No comments