Breaking News

പെരിയ ഇരട്ടക്കൊല കേസ്: ശിക്ഷാവിധിക്ക് മുന്നോടിയായി കളക്ട്രേറ്റിൽ സർവ്വകക്ഷി സമാധാനയോഗം ചേർന്നു


കാസർകോട് : പെരിയ ഇരട്ടക്കൊല കേസിൽ കുറ്റക്കാരാണെന്നു കണ്ടെത്തിയവർക്കെതിരെ ജനുവരി മൂന്നിന് സി. ബി. ഐ കോടതി ശിക്ഷാ വിധി പുറപ്പെടുവിക്കുന്ന പശ്ചാത്തലത്തിൽ   കളക്ടറേറ്റിൽ വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ പങ്കെടുത്ത  സമാധാനയോഗം ചേർന്നു.

ജില്ലാ കളക്ടർ കെ ഇമ്പശേഖർ അധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് മേധാവി ഡി ശില്പ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പോലീസ് റവന്യു ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. . വിധി വരുന്ന സാഹചര്യത്തിൽ 

അനിഷ്ട സംഭവങ്ങൾ ഒഴിവാക്കുന്നതിനു വേണ്ടിയുള്ള നടപടികൾ സ്വീകരിക്കുവാൻ യോഗം തീരുമാനിച്ചു, സോഷ്യൽ മീഡിയ വഴിയുള്ള അധിക്ഷേപ പരാമർശങ്ങൾ, ആക്ഷേപം തുടങ്ങിയവ നിയന്ത്രിക്കുന്നതിനും പ്രവർത്തകർക്കിടയിൽ ബോധ്യപ്പെടുത്തുന്നതിനും ഒപ്പം സോഷ്യൽ മീഡിയ നിരീക്ഷണ ശക്തിപ്പെടുത്തുന്നതിനും സമാധാനം പുലർത്തുന്നതിന് അഭ്യർഥിക്കുന്നതിനും യോഗം തീരുമാനിച്ചു. കഴിഞ്ഞ ഡിസംബർ

26നു ചേർന്ന യോഗത്തിലെ തീരുമാന പ്രകാരം ഏർപ്പെടുത്തിയ നിയന്ത്രണങ്ങളോട് സഹകരിച്ച രീതിയിൽ തന്നെ  സഹകരിക്കണം എന്ന് ജില്ലാ കളക്ടരും ജില്ലാ പോലീസ് മേധാവിയും രാഷ്ട്രീയ പാർട്ടി പ്രതിനിധികളെ അറിയിച്ചു. പ്രദേശത്ത് സമാധാനം നിലനിർത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനും അല്ലാത്ത പക്ഷം ശക്തമായ നടപടികൾ ഉണ്ടാകുമെന്നും യോഗത്തിൽ ജില്ലാ കളക്ടർ അറിയിച്ചു.

No comments