അംഗൻവാടികളുടെ അടിസ്ഥാനവികസനം ഒരുക്കുന്നതിൽ പഞ്ചായത്ത് കാണിക്കുന്ന അനാസ്ഥ അവസാനിപ്പിക്കണം അംഗൻവാടി വർക്കേഴ്സ് & ഹെൽപേഴ്സ് യൂണിയൻ സി ഐ ടി യു വെസ്റ്റ് എളേരി പഞ്ചായത്ത് സമ്മേളനം
അംഗൻവാടി വർക്കേഴ്സ് & ഹെൽപേഴ്സ് യൂണിയൻ സി ഐ ടി യു വെസ്റ്റ് എളേരി പഞ്ചായത്ത് സമ്മേളനം തീരുമാനിച്ചു. സമ്മേളനം ഭീമനടി ഇ എം എസ് ഭവനിൽ സി ഐ ടി യു എളേരി ഏരിയ സെക്രട്ടറി കെ എസ് ശ്രീനിവാസൻ ഉൽഘടനം ചെയ്തു . സരോജിനി കെ വി അധ്യക്ഷൻ വഹിച്ചു ഗീത ഒ എം രക്തസാക്ഷി പ്രമേയവും ഇ കെ വത്സല രക്തസാക്ഷി പ്രമേയവും അവതരിപ്പിച്ചു. യൂണിയൻ ജില്ലാ പ്രസിഡന്റ് വനജ പി പി , ഭാർഗവി കെ വി , ശ്യാമള സജി, തമ്പാൻ പി വി , ശാന്ത പി പി , ജിരിജ പ്രകാശൻ എന്നിവർ സംസാരിച്ചു. ഇ കെ വത്സല സ്വാഗതം പറഞ്ഞു .
പ്രസിഡന്റ്. സരോജിനി കെ വി
വൈസ് പ്രസിഡന്റ്. മഞ്ജു ചട്ടമല്ല
സെക്രട്ടറി. സാവിത്രി കെ വി
ജോയിന്റ് സെക്രട്ടറി. ബിന്ദു പി വി
ഖാജാൻജി. ഗീത ഒ എം
No comments