Breaking News

അഞ്ഞൂറ്റമ്പലം വീരനാർക്കാവ് വെടിക്കെട്ട് അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് കിനാനൂർ സർവീസ് സഹകരണ ബാങ്കിന്റെ ഇൻഷുറൻസ് തുക വിതരണം ചെയ്തു


കിനാനൂർ സർവീസ് സഹകരണ ബേങ്കും യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് കമ്പനിയും സഹകരിച്ച് ബാങ്ക് അംഗങ്ങൾക്കുള്ള അപകട ഇൻഷുറൻസ് തുക വിതരണം ചെയ്തു.  നീലേശ്വരം അഞ്ഞൂറ്റമ്പലം വീരനാർക്കാവ് വെടിക്കെട്ട് അപകടത്തിൽ മരണപ്പെട്ട ബേങ്ക് അംഗങ്ങളായ സന്ദീപ്. സി, രജിത്ത്. കെ. വി, രതീഷ്. കെ എന്നിവരുടെ കുടുംബങ്ങൾക്കുള്ള ധനസഹായം ബേങ്ക് പ്രസിഡണ്ട് ശ്രീ. വി കെ രാജൻ വിതരണം ചെയ്തു. സന്ദീപിന്റെ ഭാര്യ വിജില. പി, രജിത്തിന്റെ ഭാര്യ ഗോപികാ പത്മനാഭൻ, രതീഷിന്റെ അമ്മ ജാനകി എന്നിവർ ധനസഹായമായ 100000/-  രൂപ വീതം ഏറ്റുവാങ്ങി.  ബേങ്ക് വൈസ് പ്രസിഡണ്ട് കെ. ബാലചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.ഭരണ സമിതി അംഗങ്ങളായ, എം സുരേന്ദ്രൻ, കെ കുഞ്ഞികണ്ണൻ, പ്രകാശൻ. പി, രാഘവൻ. എം, രാമചന്ദ്രൻ നായർ, സതി. എം, രോഹിണി സി. കെ, അനിത. പി. പി എന്നിവർ യോഗത്തിൽ സംബന്ധിച്ചു. ബേങ്ക് സെക്രട്ടറി രാജൻ കുനിയേരി സ്വാഗതവും അസിസ്റ്റൻറ് സെക്രട്ടറി കെ രാജൻ നന്ദി അറിയിച്ചും സംസാരിച്ചു.

No comments