Breaking News

കാസർകോട്ടേക്ക് കടത്തുകയായിരുന്ന 73 ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ

 


മംഗ്ളൂരു: കാസർകോട്ടേക്ക് കടത്തുകയായിരുന്ന 73 ലക്ഷം രൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി യുവാവ് അറസ്റ്റിൽ. കോഴിക്കോട്, ഉണ്ണിക്കുളം, ഒറാൻകുന്ന് സ്വദേശി പി.കെ ഷമീറി(42)നെയാണ് മംഗ്ളൂരു സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്. ഇയാൾ ഓടിച്ചിരുന്ന കാറിൽ നിന്നു 73 ലക്ഷം രൂപ വിലമതിക്കുന്ന ഹൈഡ്രോപോണിക് കഞ്ചാവും ഫോണും പിടിച്ചെടുത്തു. രഹസ്യവിവരത്തെത്തുടർന്ന് മുൽക്കി പൊലീസ് സ്റ്റേഷൻ പരിധിയിലെ ബാപ്പനാട് ദേശീയപാതയിൽ വച്ച് കാർ തടഞ്ഞു നിർത്തി പരിശോധിച്ചപ്പോഴാണ് മയക്കു മരുന്നു കണ്ടെത്തിയത്. ഗോവയിൽ നിന്നു കാസർകോട്ടെക്കും മംഗ്ളൂരുവിലേക്കും മയക്കുമരുന്നു കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ പി.കെ ഷമീറെന്നു പൊലീസ്
പറഞ്ഞു.
മംഗ്ളൂരു പൊലീസ് കമ്മീഷണർ അനുപം അഗർവാൾ, ഡെപ്യൂട്ടി പൊലീസ് കമ്മീഷണർമാരായ സിദ്ധാർത്ഥ് ഗോയൽ, കെ. രവിശങ്കർ, സിസിബി എ.എസ്.പി മനോജ് കുമാർ എന്നിവരാണ് മയക്കുമരുന്നു വേട്ട സംഘത്തിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ മുൽക്കി പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തത്.

No comments