കലാഭവൻ മണി സ്മാരക നർത്തകി പുരസ്‌കാരം അനഘ ബാബുവിന്; മാധ്യമപ്രവർത്തകൻ ബാബു കുന്നുംകൈയുടെ മകളാണ്
നീലേശ്വരം: തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കലാഭവൻ മണി മെമ്മോറിയൽ അവാർഡ് കമ്മിറ്റിയുടെ 2024 ലെ മികച്ച നർത്തകിക്കുള്ള കലാഭവൻ മണി പുരസ്ക്കാരം നീലേശ്വരം സ്വദേശിനിയായ അനഘ ബാബുവിന്. വ്യത്യസ്ത മേഖലകളിൽ മികവ് തെളിയിച്ചിട്ടുള്ളവർക്കാണ് ഇക്കുറി കലാഭവൻ മണി അവാർഡ്. സിനിമ, ചിത്രകല, വ്യവസായം, വനിതാ സംരംഭകർ, മാധ്യമ പ്രവർത്തനം, എന്നി മേഖലകളിൽ പ്രവർ ത്തിക്കുന്നവരാണ് അവാർഡിനർഹരായത്. നാടൻ പാട്ട് കലാകാരനായ സുരേഷ് പള്ളിപ്പാറയാണ് ജില്ലയിൽ നിന്നും അവാർഡിനർഹനായ മറ്റൊരാൾ. എൽ.പി. തലം മുതൽ നൃത്തം അഭ്യസിക്കുന്ന അന ഘ ബാബു ആറ് സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ ജില്ലയെ പ്രതിനിധീകരിച്ച് പങ്കെടുത്ത അനഘയ്ക്ക് വിവിധ ഇനങ്ങളിൽ ഏ ഗ്രേഡ് ലഭിച്ചിട്ടുണ്ട്. മോഡലും അവതാരകയുമായ അനഘ ബാബുവിന്റെ നൃത്ത ഗുരു നീലേശ്വരം രാജ മാസ്റ്ററാണ്. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ കഥകളി മത്സരത്തിൽ ഏ ഗ്രേഡ് ജേതാവാണ്. ഫോട്ടോഗ്രാഫറും മാധ്യമ പ്രവർത്തകനുമായ കുന്നുംകൈയിലെ ബാബുവിന്റെയും നീലേശ്വരം പട്ടേനയിലെ ഇ. ശാന്തയുടെയും മകൾ. തിരുവനന്തപുരം സ്വദേശിയും എഞ്ചിനിയറുമായ ഷാനോയാണ് ഭർത്താവ്.മകൻ ആദം.
No comments