Breaking News

പാതിവഴിയിൽ നിർത്തിവെച്ച കോയിത്തട്ട- മയ്യങ്ങാനം- കോളംകുളം റോഡ് ടാറിങ് പ്രവർത്തി പൂർത്തീകരിക്കണം ; കോളംകുളം റെഡ്സ്റ്റാർ ക്ലബ്‌ പൊതുയോഗം


പരപ്പ : മലയോര ബ്ലോക്ക് പഞ്ചായത്ത് കേന്ദ്രം ആയ പരപ്പയിൽ നിന്നും എളുപ്പത്തിൽ കരിന്തളം പഞ്ചായത്ത് കേന്ദ്രമായ കോഴിത്തട്ടയിലേക്ക് എത്തിപ്പെടാൻ പറ്റുന്ന ബസ് റൂട്ട് ഉള്ള പ്രധാന റോഡ് അയ കോഴിത്തട്ട മയ്യങ്ങാനം കോളംകുളം ജില്ലാ പഞ്ചായത്ത് റോഡ് ടാറിങ് പ്രവർത്തി കുമ്പളപ്പള്ളിയിൽ വെച്ച് നിർത്തി വച്ച് കൊണ്ട് ജനങ്ങൾക്ക് ഉപദ്രവകരമായ രീതിയിൽ ടാറിങ് പ്രവർത്തി നിർത്തിയത് പൂർത്തിയാക്കണം എന്ന് കോളംകുളം റെഡ് സ്റ്റാർ ക്ലബ്‌ യോഗം ആവശ്യപ്പെട്ടു.നിലവിൽ മൂന്നര കിലോമിറ്ററോളം കോളംകുളം മുതൽ മയ്യങ്ങാനം വരെ നിലവിൽ റോഡ് പൊട്ടിപൊളിഞ്ഞു വാഹനങ്ങൾക്ക് കടന്നു പോകാൻ വളരെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ് ഉമിച്ചി, മയ്യങ്ങാനം, ചെമ്പേന, കാളാമൂല,ചിറ്റമൂല പുലയനടുക്കം, കാരകുന്ന് തുടങ്ങിയ ഒറ്റപെട്ട മേഖലകളിലെ സാധാരണക്കാരായ ജനങ്ങൾ കോഴിത്തട്ട പഞ്ചായത്ത്, ആശുപത്രി, വില്ലേജ് ഓഫീസ് കുമ്പളപ്പള്ളി സ്കൂൾ തുടങ്ങി ഒട്ടനവധി സ്ഥാപനങ്ങളിലേക്ക് പോകുവാൻ ഉപയോഗിക്കുന്ന റോഡ് ആണ് കെ എസ് ആർ ടി സി  ബസ് അടക്കം ഉള്ള ബസ് റോഡ് കൂടിയാണ്. കോഴിത്തട്ട മുതൽ കോളംകുളം വരെ വീതി കൂട്ടി മേക്കാഡം  ടാറിങ് ചെയ്യണം എന്ന് നിരവധി തവണ ആവിശ്യപെട്ട റോഡിനാണ് നിലവിൽ പാതി  വഴിയിൽ ഉപേക്ഷിച്ചത് എത്രയും പെട്ടന്ന് റോഡ് പ്രവർത്തി പുർത്തിയാക്കണമെന്നു യോഗം ആവിശ്യപെട്ട് ജില്ലാ പഞ്ചായത്ത് ഓഫീസിലേക്ക് ക്ലബ്ബിന്റെ പരാതിയും നൽകി.

No comments