കസബീയം കസറി..! മാലോത്ത് കസബയിലെ കുട്ടികൾക്കൊപ്പം അരങ്ങ് തകർത്താടി അധ്യാപകരും അമ്മമാരും
വെള്ളരിക്കുണ്ട് : മലയോരത്ത് 1954ൽ ആരംഭിച്ച് തലമുറകൾക്ക് വഴികാട്ടിയായി കളിയും ചിരിയും കാര്യവുമായി അറിവിന്റെ മധുര മുത്തുകൾ പകർന്നു നൽകിക്കൊണ്ടിരിക്കുന്ന വിദ്യാലയ മുത്തശ്ശിയായ മാലോത്ത് കസബ സപ്തതി ആഘോഷത്തിന്റെ ഭാഗമായി വിദ്യാലയത്തിന്റെ 70-ാം വാർഷികാഘോഷവും വിരമിക്കുന്ന അധ്യാപികക്കുള്ള യാത്രയയപ്പു സമ്മേളനവും സ്കൂൾ അങ്കണത്തിൽ വച്ച് നടന്നു.
വാർഷികാഘോഷം ഇ ചന്ദ്രശേഖരൻ എം എൽ എ ഉത്ഘാടനം ചെയ്തു.അധ്യാപന ജീവിതത്തിൽ നിന്നും വിരമിക്കുന്ന ജെയ്സമ്മ ടീച്ചർക്ക് സ്കൂളിന്റെ സ്നേഹാദരവ് അർപ്പിച്ചു. ഇ ചന്ദ്രശേഖരൻ എം എൽ എ ആദരിക്കൽ ചടങ്ങ് നിർവഹിച്ചു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡ് നേടി അഭിമാനകരമായ നേട്ടം കരസ്ഥമാക്കിയ മാലോത്ത് സ്കൂളിലെ മംഗലം കളി ടീം അംഗങ്ങൾ, സംസ്ഥാന തലത്തിൽ കലാകായിക രംഗത്ത് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ജില്ലാ പഞ്ചായത്ത് അംഗം ജോമോൻ ജോസ് അനുമോദിച്ചു. പി ടി എ വൈസ് പ്രസിഡന്റ് സനോജ് മാത്യു സ്വാഗതം പറഞ്ഞ ചടങ്ങിൽ പി ടി എ പ്രസിഡന്റ് സാവിത്രി കെ ആദ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ മിനി പോൾ റിപ്പോർട്ട് അവതരണം നടത്തി. ദിനേശൻ നാട്ടക്കൽ ടി.പി തമ്പാൻ ചന്ദ്രൻ വിളയിൽ സാജൻ പുഞ്ച തുടങ്ങിയവർ ആശംസകൾ നേർന്നു.
ചടങ്ങിന് ഹെഡ്മിസ്ട്രസ് രജിത കെ വി നന്ദി പറഞ്ഞു. തുടർന്നു.
സംസ്ഥാന സ്ക്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻ്ററി വിഭാഗത്തിൽ എ ഗ്രേഡ് നേടിയ മാലോത്ത് കസബയിലെ കലാകാരികളുടെ മംഗലംകളി അവതരണത്തോടെയാണ് കലാപരിപാടികൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് പ്രീ പ്രൈമറി എൽ.പി യു .പി ഹൈസ്ക്കൂൾ ഹയർ സെക്കൻ്ററി വിദ്യാർത്ഥികളുടേയും വിവിധകലാപരിപാടികൾ അരങ്ങേറിയതിനൊപ്പം സദസിനെ ഇളക്കി മറിച്ച് അധ്യാപികമാരുടെയും അമ്മമാരുടേയും ചടുല താളം തീർത്ത നൃത്തച്ചുവടുകൾ കസബീയത്തെ വേറിട്ടതാക്കി.
No comments