നീലേശ്വരം കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് വെള്ളരിക്കുണ്ട് ബ്രാഞ്ച് ഉദ്ഘാടനം 205 ജനുവരി 31 ന് വെള്ളിയാഴ്ച്ച നിയമസഭ സ്പീക്കർ എ എൻ ഷംസീർ നിർവഹിക്കും
വെള്ളരിക്കുണ്ട് : നീലേശ്വരം ആസ്ഥാനമായി 1999 ഒക്ടോബർ 31 ന് ഭാരതീയ റിസർവ് ബാങ്കിന്റെ ലൈസെൻസോടുകൂടി അന്നത്തെ കേരള മുഖ്യമന്ത്രി ഇ കെ നായനാർ പ്രവർത്തന ഉദ്ഘാടനം നിർവ്വഹിച്ച നിലേശ്വരം കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിന്റെ 5-ാമത് ബ്രാഞ്ചായ വെള്ളരിക്കുണ്ട് ബ്രാഞ്ചിന്റെ ഉദ്ഘാടനം 31.01.2025 ന് വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2.30 ന് നടക്കും .
25 വർഷക്കാലത്തോളമായി ബാങ്കിംഗ് സേവന രംഗത്ത് സമാനതകളില്ലാത്ത വളർച്ച നേടിയ ബാങ്കിന്റെ വെള്ളരിക്കുണ്ട് ബ്രാഞ്ചിന്റെ ഉദ്ഘാടനം കേരള നിയമസഭ സ്പീക്കർ ശ്രീ.എ എൻ ഷംസീറും,എ ടി എം കൗണ്ടറിന്റെ ഉദ്ഘാടനം ശ്രീ.എം രാജഗോപാൻ എം എൽ എ യും നിർവ്വ ഹിക്കും.ചടങ്ങിൽ ഇ ചന്ദ്രശേഖൻ എം എൽ എ അദ്ധ്യക്ഷത വഹിക്കും.പരിപാടിയിൽ പ്രമുഖ സഹകാരികളും സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥർ രാഷ്ട്രീ-സാമൂഹിക രംഗത്തെ പ്രമുഖരും പങ്കെടുക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു .
കേവലം 12 ലക്ഷത്തോളം ഓഹരി മൂലധനവുമായി പ്രവർത്തനമാരംഭിച്ച ബാങ്ക് നിലവിൽ 8500 അംഗങ്ങളും 10 കോടി 32 ലക്ഷം രൂപ ഓഹരി മൂലധനവും 163 കോടി നിക്ഷേപവും 105 കോടി വായ്പ ബാക്കി നിൽപ്പുമുള്ള സംസ്ഥാ ത്തെ മുൻനിര അർബൻ ബാങ്കുകളിലൊന്നായി മാറിയിരിക്കുകയാണ്.
പുതുതായി ഉദ്ഘാടനം ചെയ്യുന്ന വെള്ളരിക്കുണ്ട് ബ്രാഞ്ചിന് പുറമെ മെയിൻ ബ്രാഞ്ച്,മാർക്കറ്റ് ബ്രാഞ്ച്,ചെറുവത്തൂർ ബ്രാഞ്ചുകളിലും എ ടി എം സൗകര്യം ലഭ്യമായിട്ടുണ്ട്. ഹോസ്ദുർഗ്,വെള്ളരിക്കുണ്ട് താലൂക്കുകളിലെ 13 പഞ്ചായത്തുകളും 1 നഗരസഭയും പ്രവർത്തന പരിധിയായിട്ടുള്ള ബാങ്കിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കുന്നത് കെ പി നാരായണൻ ചെയർമാനായിട്ടുള്ള 15 അംഗ ഭരണ സമിതിയാണ്. കെ പി രാധാകൃഷ്ണൻ നായർ ചെയർമാനായി ബോർഡ് ഓഫ് മാനേജ്മെന്റ് കമ്മറ്റിയുമുണ്ട്.
പത്രസമ്മേനത്തിൽ കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിന്റെ പ്രതിനിധീകരിച്ച് കെ പി നാരായണൻ ,ജോസ് പതാലിൽ,എം വി രാജീവ് ,പി ശ്രീധരൻ എന്നിവർ പങ്കെടുത്തു
No comments