നാടറിഞ്ഞ, നാടിനെ അറിഞ്ഞ ഭാനുമതി അമ്മക്ക് വിവേകാനന്ദ സാംസ്‌കാരിക വേദിയുടെ സ്നേഹോഷ്മളമായ യാത്രയയപ്പ്
പരപ്പ : നീണ്ട 28 വർഷങ്ങൾ പരപ്പയിലെയും സമീപ പ്രദേശങ്ങളിലെയും പുല്ലിനോടും, കല്ലിനോടും, മലകളോടും കിന്നരിച്ചു കത്തുകൾ കൈമാറിയ ഭാനുമതി അമ്മ ഇന്ന് മുതൽ സ്വകാര്യ ജീവിതത്തിലേക്ക് തിരിച്ചു പോകുകയാണ്. വർഷങ്ങളായി പരപ്പയിൽ നടത്തിയ സ്തുത്യർഹമായ സേവനത്തിനുള്ള കൃതജ്ഞതയെന്നോണം സ്നേഹോഷ്മളമായ യാത്രയയപ്പ് നൽകി വിവേകാനന്ദ സാംസ്കാരിക വേദി പ്രവർത്തകർ. ചടങ്ങിൽ ചന്ദ്രൻ പൈക്ക പൊന്നാട അണിയിച്ച് സംസാരിച്ചു. വിവേകാനന്ദ സംസ്‍കാരിക വേദിക്കു വേണ്ടി സി. കുഞ്ഞികൃഷ്ണൻ മാസ്റ്റർ ഉപഹാരം കൈമാറി.ചടങ്ങിൽ മധു വട്ടിപ്പുന്ന, സാംസ്‌കാരിക വേദി സെക്രട്ടറി ഹരികൃഷ്ണൻ. കെ സാംസ്കാരിക വേദി പ്രവർത്തകരായ ഇ. കുഞ്ഞികൃഷ്ണൻ, അലോക്. പി, രാഹുൽ ഹരിപ്രസാദ്. കെ, മോഹനൻ മാളൂർക്കയം തുടങ്ങിയവർ സംസാരിച്ചു. പോസ്റ്റ് ഓഫീസ് ജീവനക്കാരും ചടങ്ങിൽ സംബന്ധിച്ചു.
No comments