Breaking News

കാറിൽ കടത്തിയ 29.3 കിലോ കഞ്ചാവുമായി ഒരാൾ ബേക്കൽ പോലീസിന്റെ പിടിയിൽ മൂന്നുപേർ രക്ഷപ്പെട്ടു


ബേക്കല്‍ : കാറില്‍ കടത്തിയ 29.3 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍. മൂന്നുപേര്‍ പൊലീസിനെ വെട്ടിച്ചു രക്ഷപ്പെട്ടു. ആദൂര്‍ പൊവ്വലിലെ ബാസിത്തി(35)നെയാണ് ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി 7 മണിയോടെ കുണിയ ദേശീയപാതയില്‍ പൊലീസ് സംഘം വാഹനപരിശോധന നടത്തുന്നതിനിടെ പെരിയ ഭാഗത്ത് നിന്ന് പെരിയാട്ടടുക്കത്തേക്ക് വരികയായിരുന്ന കാര്‍ തടഞ്ഞു പരിശോധിച്ചപ്പോള്‍ പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞ നിലയില്‍ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. ഇതിനിടെ കാറിനകത്തുണ്ടായിരുന്ന മൂന്നുപേര്‍ ഓടി രക്ഷപ്പെട്ടു. പൊലീസ് കാര്‍ കസ്റ്റഡിയിലെടുത്തു.


No comments