Breaking News

റാണിപുരത്തും മാലക്കല്ലിലും വാഹനാപകടം ; യാത്രക്കാർക്ക് പരിക്ക്


രാജപുരം : കഴിഞ്ഞദിവസം  റാണിപുരത്തും മാലക്കല്ലിലും വാഹനാപകടം നടന്നു. പനത്തടി പെരുതടി അംഗൻവാടിയുടെ സമീപത്തെ വളവിൽ നിന്നും കാർ കുഴിയിലേക്ക് മറിഞ്ഞു. തൃക്കരിപ്പൂർ സ്വദേശികളായ രണ്ടുപേർ പരുക്കുകളില്ലാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തിൽപ്പെട്ട  വാഹനം ഇന്നലെ രാത്രിയിൽ എടുത്തു മാറ്റി. ഇവിടെ നിരന്തരം വാഹന അപകടങ്ങൾ നടന്നിട്ടുണ്ട്. മാലക്കല്ല് കനകമൊട്ട  കെയർവെൽ ഹോസ്പിറ്റലിന്റെ സമീപം ഇന്നലെ രാത്രിയിൽ  കാറും ഓട്ടോ റിക്ഷയും തമ്മിൽ കൂട്ടിയിടിച്ചു. കള്ളാർ സ്വദേശികളുടെ വാഹനമാണ് അപകടത്തിൽ പെട്ടത്. പരിക്കേറ്റവരെ കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിലും പരിയാരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.

No comments