Breaking News

കള്ളാർ പൂക്കയത്ത് കടന്നൽക്കുത്തേറ്റ് എട്ട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്


രാജപുരം : കള്ളാർ പൂക്കയം പുതിയ കുടിയിൽ കടന്നൽക്കുത്തേറ്റ് എട്ട് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്ക്. സാരമായി പരിക്കേറ്റ ആടകം പുതിയകുടിയിലെ സാവിത്രി (42)യെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രജനി (45), സുനിത (30), ദേവകി (45), ഗീതാഭായി (55), പുഷ്പ (37) എന്നിവരെയാണ് പൂടംകല്ല് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ജലജ (33), കമലാക്ഷി ഭായി (66) എന്നിവരെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. ചൊവ്വാഴ്ച ഒരുമണിയോടെ ആടകം പുതിയകുടിയിൽ സ്വകാര്യവ്യക്തിയുടെ കൃഷിയിടത്തിൽ ജോലി ചെയ്യുന്നതിനിടെ കടന്നൽക്കൂട്ടം കത്തുകയായിരുന്നു. സമീപത്തെ തെങ്ങിൻമു കളിലുണ്ടായിരുന്ന കടന്നൽക്കൂട് പരുന്ത് ചവിട്ടി ഇളക്കിയതാണ് കരുതുന്നു.

No comments