കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്ന് ബൈക്കുകൾ മോഷ്ടിച്ച മൂന്നു മോഷ്ടാക്കൾ പിടിയിൽ
പയ്യന്നൂർ : കണ്ണൂർ, കാസർകോട് ജില്ലകളിൽ നിന്നായി നിരവധി ബൈക്കുകൾ മോഷ്ടിച്ചു കടന്നു കളഞ്ഞ കൗമാരക്കാരൻ ഉൾപ്പെടെ മൂന്നു മോഷ്ടാക്കൾ പിടിയിൽ. ആലംപാടിറഹ്മാനിയ നഗർ മിനി എസ്റ്റേറ്റിലെ സി എം മൊയ്തീൻ ഫാസിൽ (19), ചെർക്കള എടനീരിലെ എച്ച്. മുഹമ്മദ് മുസ്തഫ (18), കാസർകോട് വിദ്യാനഗർ സ്വദേശിയായ പതിനേഴുകാരൻ എന്നിവരെയാണ് വിദ്യാനഗർ പോലീസിന്റെ സഹായത്തോടെ ഇന്നലെ രാത്രി വിദ്യാനഗറിൽ വെച്ച് കണ്ണപുരം എസ്.ഐ.കെ.രാജീവൻ, പോലീസ് ഉദ്യോഗസ്ഥരായ മഹേഷ്, മജീഷ്, അനൂപ്, വിജേഷ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്. പഴയങ്ങാടി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും മോഷ്ടിച്ച ബൈക്കുമായി കടന്നുകളയവേയാണ് മൂന്നു പേരും പിടിയിലായത്.
ഇക്കഴിഞ്ഞ പതിനൊന്നിന് കണ്ണപുരം റെയിൽവേ സ്റ്റേഷൻ പരിസരത്ത് വെച്ച് ചെറുകുന്ന് ഇട്ടമ്മലിലെ വളപ്പിലെ പീടികയിൽ ഹസീബി ന്റെ കെ. എൽ. 13. എ. ഡബ്ല്യു. 1095 നമ്പർ ബുള്ളറ്റാണ് മോഷണം പോയത്. കണ്ണപുരം പോലീസ് കേസെടുത്തിരുന്നു. പോലീസ് അന്വേഷണത്തിൽ പഴയങ്ങാടി റെയി ൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും ലഭിച്ച നിരീക്ഷണ ക്യാമറ ദൃശ്യമാണ് മോഷ്ടാക്കളെ തിരിച്ചറിയാൻ പോലീസിന് സഹായകമായത്. ചന്തേര, നീലേശ്വരം, പഴയങ്ങാടി, കണ്ണപുരം തുടങ്ങി വിവിധ സ്റ്റേഷനുകളിൽ കേസിലവിലുണ്ട്.
No comments