മതസ്പർദ്ധ ഉണ്ടാക്കാൻ ശ്രമിച്ചവർക്ക് എതിരെ കേസ് രജിസ്റ്റർ ചെയ്ത് നടപടി ആരംഭിച്ചു
കഴിഞ്ഞ ദിവസം മീപ്പുഗിരിയിൽ നടന്ന ആക്രമണ സംഭവം മുതലെടുത്ത് മത സ്പർദ്ധ ഉണ്ടാക്കും വിധം സാമൂഹ്യ മാധ്യമങ്ങൾ വഴി കലാപാഹ്വാനം നടത്തിവർക്കെതിരെയാണ് കേസ് എടുത്തത് . സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കാസറഗോഡ് ജില്ലാ പോലീസ് മേധാവി ശ്രീമതി ശില്പ ഡി ഐ പി എസ് ന്റെ നിർദ്ദേശ പ്രകാരം കാസറഗോഡ് DYSP സുനിൽ കുമാർ സി.കെ , SHO സൈബർ പോലീസ് സ്റ്റേഷൻ എന്നിവരുടെ നേതൃത്വത്തിൽ ഉള്ള പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ആരഭിച്ചിട്ടുണ്ട് . സാമൂഹ്യ മാധ്യമങ്ങളിൽ വഴി ഇത്തരം സന്ദേശങ്ങൾ പോസ്റ്റ് ചെയ്യുന്ന ആൾക്കാരെയും ആയതു ഷെയർ ചെയ്യുന്നവരെയും വിദ്വേഷ കമന്റ് ചെയ്യുന്നവരെയുംനിരീക്ഷിക്കാൻ സൈബർ സെല്ലിന്റെ നേതൃത്വത്തിൽ ഉള്ള സൈബർ പ്രട്രോളിങ് ശക്തമാക്കി . സമൂഹത്തിലെ സമാധാന അന്തരീക്ഷം തകർക്കുന്നതും , മത സ്പർദ്ധ ഉണ്ടാക്കുന്നതുമായ പോസ്റ്റുകൾ പോസ്റ്റ് ചെയ്യുന്നതും , ഷെയർ ചെയുന്നവർക്കെതിരെയും ശക്‌തമായ നിയമ നടപടി ഉണ്ടാകും .
No comments