രാവണീശ്വരം പൊടിപ്പള്ളത്ത് തയ്യാറാക്കിയ സിപിഐഎം ജില്ലാ സമ്മേളന പ്രചരണ കുടിൽ ജനശ്രദ്ധ ആകർഷിക്കുന്നു
രാവണീശ്വരം : കൂലിയും ഭക്ഷണവും ചോദിക്കുന്നവർ കമ്മ്യൂണിസ്റ്റുകാരാണെന്നും അവർ അപകടകാരികളാണെന്നും വിധിയെഴുതിയ ജന്മി നാടുവാഴി തമ്പ്രാക്കൻമാരുടെ ജല്‌പനങ്ങൾക്കെതിരെ അടിച്ചമർത്തപ്പെട്ടവരുടെ മുന്നണി പോരാളിയായ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ പിറവിയെടുത്ത കാലത്തെ അനുസ്മരിപ്പിക്കും വിധം 24-ാം പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായുള്ള കാസറഗോഡ് ജില്ലാ സമ്മേളനത്തിന്റെ പ്രചരണാർത്ഥം രാവണീശ്വരം പൊടിപ്പള്ളം ബ്രാഞ്ച് നിർമ്മിച്ച പ്രചരണ കുടിലിന്റെ ഉദ്ഘാടനം സിപിഐഎം കാഞ്ഞങ്ങാട് ഏരിയ സെക്രട്ടറി കെ രാജ്മോഹൻ ഉദ്ഘാടനം, ചെയ്തു. ബ്രാഞ്ച് സെക്രട്ടറി എം സുരേഷ് സ്വാഗതം പറഞ്ഞു. പി എ ശകുന്തള അദ്ധ്യക്ഷത വഹിച്ചു. സിപിഐഎം രാവണീശ്വരം ലോക്കൽ സെക്രട്ടറി കെ രാജേന്ദ്രൻ, കെ. സബീഷ്, ടി.ശശിധരൻ, കെ.ശശി, ഒ മോഹനൻ, വി നാരായണൻ, എം ജി പുഷ്പ, ടി.വി സുകുമാരൻ എന്നിവർ സംബന്ധിച്ചു. പ്രശസ്ത ആർട്ടിസ്റ്റ് വി വി പ്രമോദിൻ്റെ നേതൃത്വത്തിലാണ് പ്രചരണ കൂടിൽ ഒരുക്കിയത്
No comments