Breaking News

ടെലഗ്രാം ആപ്പ് വഴി ഓൺലൈനിൽ ജോലി വാഗ്ദാനം ചെയ്ത് അജ്ഞാതർ യുവതിയുടെ എട്ട് ലക്ഷത്തിലേറെ രൂപ തട്ടി ചീമേനി പോലീസ് കേസ് എടുത്തു


ചീമേനി : ഓൺലൈൻ ജോലി വാഗ്ദാനം ചെയ്ത് അജ്ഞാതർ യുവതിയുടെ എട്ട് ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തു. കയ്യൂർ നെടുമ്പയിലെ ഹരിഹരൻറെ ഭാര്യ കെ. അർച്ചന 31 ക്കാണ് പണം നഷ്ടപ്പെട്ടത്. 839387 രൂപയാണ് നഷ്ടപ്പെട്ടത്. യുവതി നൽകിയ പരാതിയിൽ അജ്ഞാതർ ക്കെതിരെ ചീമേനി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 2025 ജനുവരി 7 മുതൽ 20 വരെയുള്ള സമയത്താണ് പണം നൽകിയത്. ടെലഗ്രാം വഴിയായിരുന്നു ബന്ധപ്പെട്ടത്. ഗൂഗിൾ പേ വഴിയും യോനോ ആപ്പ് വഴിയായിരുന്നു പണം നൽകിയത്.

No comments