കിനാനൂർ -കരിന്തളം മണ്ഡലം പട്ളം ജനശ്രീ സുസ്ഥിര വികസന മിഷൻ സെക്കന്റ് യൂണിറ്റ് അനുമോദന പരിപാടി സംഘടിപ്പിച്ചു
പരപ്പ : കിനാനൂർ -കരിന്തളം മണ്ഡലം പട്ളം ജനശ്രീ സുസ്ഥിര വികസന മിഷൻ സെക്കന്റ് യൂണിറ്റ് അനുമോദനപരിപാടി സംഘടിപ്പിച്ചു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മംഗലം കളിയിൽ എ ഗ്രേഡ് നേടിയ പരപ്പ, മാലോത്ത് എന്നീ വിദ്യാലയങ്ങളിലെ പട്ളം പ്രദേശത്തെ വിദ്യാർത്ഥികളെയാണ് അനുമോദിച്ചത്. ജനശ്രീ മണ്ഡലം പ്രസിഡന്റ് ബാബു ചെമ്പേന യോഗം ഉദ്ഘാടനം ചെയ്തു. ജനശ്രീ സംഘം കുടുംബത്തിന്റെ ശക്തീകരണത്തോടൊപ്പം സമൂഹത്തിന്റെ സർവ്വ മേഖലയിലും ഇടപെടണമെന്നും, ഇതുപോലെ വിദ്യാർത്ഥികളെ അവരുടെ കഴിവിനെ അംഗീകരിക്കുകയും, പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പരിപാടി ജനശ്രീ കുടുംബങ്ങൾ ഏറ്റെടുക്കണമെന്ന് അഭ്യർത്ഥിച്ചു. യൂണിറ്റ് ഭാരവാഹി പ്രസാദ് പി അധ്യക്ഷത വഹിച്ചു. തസിലിം പട്ളം സ്വാഗതം പറഞ്ഞു. മണ്ഡലം ഭാരവാഹി കണ്ണൻ പട്ളം, ആശംസകൾ അർപ്പിച്ചു സംസാരിച്ചു.ലേഖ ആർ നന്ദി പറഞ്ഞു.
No comments