വെള്ളരിക്കുണ്ട് ടൗണിൽ ഭാരത് അരി വിതരണം ആരംഭിച്ചു
വെള്ളരിക്കുണ്ട് : വെള്ളരിക്കുണ്ട് ടൗണിൽ ഭാരത് അരി വിതരണം ആരംഭിച്ചു .ബി ജെ പി വെള്ളരിക്കുണ്ട് 117 ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആരംഭിച്ച അരി വിതരണത്തിന്റെ ഉത്ഘാടനം ജില്ലാകമ്മിറ്റി അംഗം ഉത്തമൻ വെള്ളരിക്കുണ്ട് നിർവഹിച്ചു .കിലോ 34 രൂപ നിരക്കിൽ 10 കിലോ പാക്കെറ്റ് 340 രൂപയാണ് വില .15 ടൺ അരിയാണ് വിതരണത്തിനായി വെള്ളരിക്കുണ്ട് ടൗണിൽ എത്തിയത് .ബൂത്ത് കമ്മിറ്റി സെക്രട്ടറി സാജൻ ,ശ്രീനിവാസൻ തുടങ്ങിയവർ വിതരണത്തിന് നേതൃത്വം നൽകി
No comments