Breaking News

വില്ലേജ് അസിസ്റ്റന്റിനെ റെയിൽവെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി


കാസർകോട്: ബായാർ വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റിനെ റെയിൽവെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി.

ഉപ്പള കുതുപ്പളുവിലെ പരേതനായ നാരായണന്റെ മകൻ ഹരിപ്രസാദാണ് (48) മരിച്ചത്. ഇന്നലെ  രാവിലെ മംഗലാപുരം ഭാഗത്തേക്കുള്ള

ട്രാക്കിനരികിലാണ് മൃതദേഹം കാണപ്പെട്ടത്. പരിസരവാസി കൾ അറിയിച്ചതിനെ തുടർന്ന് മഞ്ചേശ്വരം പോലീസെത്തി മൃതദേഹം മംഗൽപ്പാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മാതാവ്: പരേതയായ യ ശോദ. ഭാര്യ: ഭുവന. മകൻ: സമിത്. സഹോദരങ്ങൾ: സതീശ, ശിവപ്രസാദ്, ഉഷ.

No comments