Breaking News

സാമൂഹ്യ മാധ്യമങ്ങൾ വഴി കലാപാഹ്വാനം ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടിയുമായി പോലീസ് .. 5 ഓളം കേസ് രജിസ്റ്റർ ചെയ്തു


 കാസറഗോഡ് : കഴിഞ്ഞ ദിവസം മീപ്പുഗിരിയിൽ നടന്ന ആക്രമണ സംഭവം മുതലെടുത്ത് മത സ്പർദ്ധ ഉണ്ടാക്കും വിധം സാമൂഹ്യ മാധ്യമങ്ങൾ വഴി കലാപാഹ്വാനം നടത്തിയവർക്കെതിരെ യാണ് കാസറഗോഡ് പോലീസ് സ്റ്റേഷനിൽ 5 ഓളം കേസ് രജിസ്റ്റർ ചെയ്തത് . സ്ഥിരമായി സൈബർ പട്രോളിംഗ് വഴി ഇത്തരം പോസ്റ്റുകൾ നിരീക്ഷിക്കാനും ആയതിനു കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താനും ജില്ലാ പോലീസ് മേധാവി ശില്പ ഡി ഐ പി എസ് ന്റെ മേൽനോട്ടത്തിൽ കാസറഗോഡ് ഡി വൈ എസ് പി സുനിൽ കുമാർ സി കെ, സൈബർ പോലീസ് സ്റ്റേഷൻ , കാസറഗോഡ് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർമാർ എന്നിവരടങ്ങുന്ന പ്രത്യേക  അന്വേഷണ സംഘം പ്രവർത്തിച്ചു വരികയാണ് , ഇത്തരം പോസ്റ്റുകൾ പോസ്റ്റ് ചെയ്യുകയും ,പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ വരും ദിവസങ്ങളിലും കർശന നടപടികളുമായി മുന്നോട് പോകും.

No comments